Master News Kerala
Story

പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍

തമിഴ്‌നാടിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. പകല്‍ പോലും വെളിച്ചം കടന്നുവരാത്ത പുളിമരക്കാട്. അവിടെയാണ് സര്‍വകാര്യ സാധ്യത്തിനായി ഈ സിദ്ധന്‍ ഇരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ അനുഗ്രഹംതേടി ചെല്ലുന്നവര്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകാം. ഇത് കരന്തമലൈ സ്വാമി എന്ന കണ്ണന്‍ സ്വാമിയുടെ ഇടമാണ്.  

അത്ഭുത സിദ്ധന്‍

നുറുകണക്കിനു പുളിമരംമാത്രമുള്ള വനം. നിഗൂഢമായ ഒരു നിശബ്ദത അവിടെ തളംകെട്ടി നില്‍ക്കുന്നു. കരന്തമലൈ സ്വാമി ധ്യാനത്തിലാണ്. പുളിതിന്നുകൊണ്ടു മാത്രം ഈ സിദ്ധന്‍ 35 വര്‍ഷമായി വനത്തില്‍ താമസിക്കുന്നു. പാമ്പുകള്‍ വിഹരിക്കുന്ന ഈ പുളിമരക്കാട്ടില്‍ പാമ്പുകള്‍ മൂലം ആര്‍ക്കും ആപത്തുവരില്ല. അത്ര ശാന്തശീലരാണ് ഇവിടുത്തെ പാമ്പുകള്‍. പക്ഷേ, ശാന്തശീലരായ ഈ പാമ്പുകള്‍ വീട്ടില്‍വരും. എങ്ങനെയെന്നാല്‍ ഈ കാട്ടില്‍നിന്ന് ഒരു പുളിയോ വിറകോ എടുത്താല്‍. എന്തെങ്കിലും എടുക്കുന്നവരെ പാമ്പുകള്‍ വെറുതേ വിടില്ല എന്നാണ് സ്വാമി പറയുന്നത്. പാമ്പിനു പാലും പഴവും കൊടുത്ത് പരിപാലിക്കുകയാണിവിടെ. അതിനായി വിവിധയിടങ്ങളില്‍ പാത്രങ്ങള്‍ നിരത്തിവച്ചിരിക്കുന്നു.

 ഇവിടുത്തെ ദൈവമാണ് സിദ്ധയോഗി.  വനത്തില്‍ കയറിയാല്‍ പിന്നെ ശബ്ദമുയര്‍ത്തി സംസാരിക്കരുത്. സിദ്ധനാര് തപസിരിക്കുന്നതിനാല്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ പാടില്ല എന്നതാണ് ഇവിടുത്തെ ഒരു നിയമം. സിദ്ധനാരുടെ തപസിനു ഭംഗം വരുമായതിനാലാണ് ഇങ്ങനെയൊരു നിയമം. പെണ്ണുങ്ങള്‍ക്ക് ഈ വനത്തില്‍ പ്രവേശനമില്ല.

സിദ്ധനാരുടെ മുന്നിലെത്തിയാല്‍ പിന്നെ ഏതാരു വിശ്വാസിയുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി. നാം എന്തു മനസില്‍ വിചാരിക്കുന്നുവോ അത് സ്വാമി നമ്മോടു പറയും. നമ്മുടെ ആഗ്രഹങ്ങള്‍ സ്വാമി തിരിച്ചറിയും. നമ്മുടെ പ്രശ്‌നങ്ങള്‍ മനസിലോര്‍ത്ത് പത്തുമിനിറ്റ് ധ്യാനത്തിലിരുന്നാല്‍ മതി. പ്രശ്‌നങ്ങള്‍ സ്വാമിയുടെ മനസിലത്തും. പിന്നെ സസ്വാമി അനുഗ്രഹിക്കും. നമ്മുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഒടുവില്‍ പവിത്രമായ പുളിമരക്കാട്ടില മണ്ണ് വിഭൂതിയായി നമ്മുടെ നെറ്റിയില്‍ അണിയിക്കുന്നു. ഇതോടെ മനസ് ശാന്തമായി വിശ്വാസി തിരിച്ചുപോരുന്നു. വിശ്വാസങ്ങള്‍ ഏെറയുള്ള നാട്ടില്‍ ഈ വിശ്വാസവും സാധാരണപോലെ പുലരുന്നു. വിശ്വാസികളെക്കൊണ്ട് സ്വാമിയും.

വീഡിയോ കാണായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

തലസ്ഥാനനഗരത്തിൽ അഴിഞ്ഞാടി മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ കൊടുത്തിട്ടും പോലീസിന് കുലുക്കമില്ല …

Masteradmin

സംസാരശേഷിയില്ലാത്ത യുവതിയെ വിവാഹം കഴിച്ചു; സുഹൃത്തിന് കിഡ്നി നൽകി… ബിജുവിന്റെ ജീവിതം അമ്പരിപ്പിക്കുന്നത്.

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

ലൈംഗിക സ്വാമി ഡോ. ജ്ഞാനദാസിന്റെ ലൈംഗികക്രിയകള്‍ ഗുണവും ഫലവും തുച്ഛം

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

വനമേലയിലെ ടെറസ്‌ക്യൂ; ഇതു ശ്രീകുമാറിന്റെ ജീവിതം,വേഷത്തില്‍ ചെഗുവേര

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin