Master News Kerala
Story

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ്? ഇത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. തമിഴ്നാട്ടിലെ ഗോരി അമ്മാജി ദർഗ. ഇവിടെയുള്ള കബറുകൾ  അർധരാത്രി ആകുമ്പോൾ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾപ്പിക്കും. ഹൃദയത്തിൻറെ ഭാഗത്ത് തുടിപ്പുകൾ ഉണ്ടാകും. മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നതാണ് എന്നാണ് ഇവിടെയെത്തുന്നവരുടെ വിശ്വാസം. ഇവിടെ വന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ എല്ലാ രോഗ ദുരിതങ്ങളും മാറുമെന്ന് ആളുകൾ വിശ്വസിക്കുന്നു. തേങ്ങ ആണ് കബറുകൾക്ക് മുമ്പിൽ സമർപ്പിക്കുന്നത്. അത് തന്നെ പൊട്ടും എന്നാണ് വിശ്വാസം. അവയിലെ വെള്ളം എവിടേക്ക് പോകുന്നു എന്നും അറിയില്ല. വഴക്കും പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ തീർക്കാൻ പൂട്ടുകൾ സമർപ്പിക്കുന്ന ഒരു പരിപാടിയും ഇവിടെ കണ്ടു. ആളുകൾക്ക് ഇതിലെല്ലാം വലിയ വിശ്വാസമാണ്. സ്ത്രീകളുടെ കബറുകൾക്കാണ് കൂടുതൽ ശക്തി. ഇവിടെയുള്ള കാവൽക്കാരൻ 75 വയസ്സായ ഒരാളാണ്. പ്രേതങ്ങളെയൊക്കെ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഖബറുകളുടെ ഹൃദയഭാഗത്ത് ചലനം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അതിന്റെ അടിയിൽ നമ്മൾ കാണാതെ എന്തെങ്കിലും ഉണ്ടോ? അത് എന്താണെന്ന് വ്യക്തമല്ല. എന്തായാലും മനുഷ്യൻറെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ഒക്കെ അന്ധവിശ്വാസങ്ങൾ തന്നെയാണ്. അത് പ്രചരിപ്പിച്ച് പണം ഉണ്ടാക്കുന്നത് ചിലരുടെ ഉപജീവന മാർഗവും..

Related posts

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

കാട്ടിലെ പന്നി; രാധയുടെ മുത്തു

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

ഉള്ളിലുള്ളത് കുട്ടിച്ചാത്താനല്ല ആരായാലും ഈ അമ്മ പുറത്തെടുക്കും

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

അറുപതാം വയസ്സിൽ ഏക മകൻ മരിച്ചു; പിന്നെ ആ അമ്മ ചെയ്തത് ലോകത്തിന് തന്നെ മാതൃക…

Masteradmin