Master News Kerala
Story

ആരുമില്ലാത്ത അവർക്ക് കൂട്ടിനുള്ളത് ഒരു നായ; മക്കളെ പോലെ സ്നേഹം …

കൊല്ലം ജില്ലയിലെ വാളകം പൊലിക്കോട് കരിപ്പാട്ടുകോണം കോളനിയിൽ ഒരു അംഗൻവാടി ഉണ്ട്. അംഗൻവാടി നിൽക്കുന്നത് ഒരാൾ സൗജന്യമായി നൽകിയ മൂന്ന് സെന്റിലാണ്. അതിൽ എന്താണ് ഇത്ര കാര്യം, നാട്ടിൽ പലരും ഇത്തരം കാര്യങ്ങൾക്ക് ഭൂമി കൊടുക്കുന്നതല്ലേ എന്ന് ചോദിക്കാൻ വരട്ടെ… ഈ ഭൂമി കൊടുത്തത് ആ കോളനിയിലെ ആകെ 10 സെൻറ് സ്ഥലം മാത്രമുണ്ടായിരുന്ന അന്ധനായ മാധവൻ ആണ്. അപ്പോഴാണ് അതിന്റെ മഹത്വം എത്രമാത്രം വലുതാണ് എന്ന് മനസ്സിലാക്കുക. ജന്മനാ അന്ധനായ മാധവൻ ഒരുകാലത്ത് കെ പി എം എസിലും മറ്റും സജീവമായിരുന്നു. പൊതുവേദികളിൽ പ്രസംഗിച്ചും, ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞും പൊതുപ്രവർത്തനം നടത്തിയിരുന്ന മനുഷ്യൻ. വാർദ്ധക്യത്തിൽ കൂട്ട് ഭാര്യ മാത്രം.

ഇവരുടെ മകൾ സുഖമില്ലാത്തതിനാൽ ഗാന്ധി ഭവനിലെ അന്തേവാസിയാണ്. ഇവർ തനിച്ചാണ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. ഇവർക്ക് കൂട്ടിന് മറ്റൊരാളുണ്ട്.വീരൻ എന്ന വളർത്തു നായ. കണ്ണ് കാണാത്ത മാധവന് വഴികാട്ടിയാണ് വീരൻ. ഈ ദമ്പതികൾക്ക് ഒരു മകനെപ്പോലെ സ്നേഹം കൊടുത്ത് അവൻ ഒപ്പം നിൽക്കുന്നു. അവർ എവിടെ പോയാലും ഈ നായ കൂടെ ഉണ്ടാകും.സർക്കാരിൻറെ ക്ഷേമ പെൻഷൻ മാത്രമാണ് ഇവർക്ക് ആശ്രയം. ആരോടും യാചിക്കാറില്ല. ആരെങ്കിലും അറിഞ്ഞ് വല്ലതും കൊടുത്താൽ നിരസിക്കാറുമില്ല. ഏത് വീട്ടിലേക്ക് ചെന്നാലും ചോദിക്കാതെ തന്നെ ഭക്ഷണം തരുമെന്ന് മാധവൻ പറയുന്നു. അത്യാവശ്യം സാധനങ്ങൾ കടമായി കച്ചവടക്കാരും തരും. പെൻഷൻ കിട്ടുമ്പോൾ തിരികെ കൊടുത്താൽ മതി. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തോട് വലിയ പരാതികൾ ഒന്നുമില്ല. 

ഇരുവരും വിവാഹം കഴിച്ചിട്ടില്ല. പരസ്പരം ഇഷ്ടം തോന്നി ഒന്നിച്ച് താമസിച്ചു. അതും 40 വർഷങ്ങൾക്കു മുമ്പ് … ഇന്നും പരസ്പരം താങ്ങും തണലുമാണ് ഈ ദമ്പതിമാർ. സമൂഹത്തിന് മാതൃകയാണ് ഇവർ എന്നതിൽ യാതൊരു സംശയവുമില്ല. അവശതകളിലും പരിമിതികളിലും ഒന്നും പതറാതെ, ചിരിയോടെ എന്തിനെയും നേരിട്ട്, ആരോടും പരാതികളില്ലാതെ, ഒന്നും യാചിക്കാതെ തലയുയർത്തി തന്നെ ഇവർ ജീവിക്കുന്നു. ഒപ്പം അവരുടെ വീരനും …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

75 വയസ്സിലും കുഞ്ഞിപ്പെണ്ണ് കിണർ കുഴിക്കുന്നത് കണ്ടാൽ ആരും ഞെട്ടും…

Masteradmin

ഗൗരി വരും, ജഗന്നാഥൻ കാത്തിരിക്കുന്നു… ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവില്ല…

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം

Masteradmin