Master News Kerala
Story

ആരുമില്ലാത്ത അവർക്ക് കൂട്ടിനുള്ളത് ഒരു നായ; മക്കളെ പോലെ സ്നേഹം …

കൊല്ലം ജില്ലയിലെ വാളകം പൊലിക്കോട് കരിപ്പാട്ടുകോണം കോളനിയിൽ ഒരു അംഗൻവാടി ഉണ്ട്. അംഗൻവാടി നിൽക്കുന്നത് ഒരാൾ സൗജന്യമായി നൽകിയ മൂന്ന് സെന്റിലാണ്. അതിൽ എന്താണ് ഇത്ര കാര്യം, നാട്ടിൽ പലരും ഇത്തരം കാര്യങ്ങൾക്ക് ഭൂമി കൊടുക്കുന്നതല്ലേ എന്ന് ചോദിക്കാൻ വരട്ടെ… ഈ ഭൂമി കൊടുത്തത് ആ കോളനിയിലെ ആകെ 10 സെൻറ് സ്ഥലം മാത്രമുണ്ടായിരുന്ന അന്ധനായ മാധവൻ ആണ്. അപ്പോഴാണ് അതിന്റെ മഹത്വം എത്രമാത്രം വലുതാണ് എന്ന് മനസ്സിലാക്കുക. ജന്മനാ അന്ധനായ മാധവൻ ഒരുകാലത്ത് കെ പി എം എസിലും മറ്റും സജീവമായിരുന്നു. പൊതുവേദികളിൽ പ്രസംഗിച്ചും, ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞും പൊതുപ്രവർത്തനം നടത്തിയിരുന്ന മനുഷ്യൻ. വാർദ്ധക്യത്തിൽ കൂട്ട് ഭാര്യ മാത്രം.

ഇവരുടെ മകൾ സുഖമില്ലാത്തതിനാൽ ഗാന്ധി ഭവനിലെ അന്തേവാസിയാണ്. ഇവർ തനിച്ചാണ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. ഇവർക്ക് കൂട്ടിന് മറ്റൊരാളുണ്ട്.വീരൻ എന്ന വളർത്തു നായ. കണ്ണ് കാണാത്ത മാധവന് വഴികാട്ടിയാണ് വീരൻ. ഈ ദമ്പതികൾക്ക് ഒരു മകനെപ്പോലെ സ്നേഹം കൊടുത്ത് അവൻ ഒപ്പം നിൽക്കുന്നു. അവർ എവിടെ പോയാലും ഈ നായ കൂടെ ഉണ്ടാകും.സർക്കാരിൻറെ ക്ഷേമ പെൻഷൻ മാത്രമാണ് ഇവർക്ക് ആശ്രയം. ആരോടും യാചിക്കാറില്ല. ആരെങ്കിലും അറിഞ്ഞ് വല്ലതും കൊടുത്താൽ നിരസിക്കാറുമില്ല. ഏത് വീട്ടിലേക്ക് ചെന്നാലും ചോദിക്കാതെ തന്നെ ഭക്ഷണം തരുമെന്ന് മാധവൻ പറയുന്നു. അത്യാവശ്യം സാധനങ്ങൾ കടമായി കച്ചവടക്കാരും തരും. പെൻഷൻ കിട്ടുമ്പോൾ തിരികെ കൊടുത്താൽ മതി. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തോട് വലിയ പരാതികൾ ഒന്നുമില്ല. 

ഇരുവരും വിവാഹം കഴിച്ചിട്ടില്ല. പരസ്പരം ഇഷ്ടം തോന്നി ഒന്നിച്ച് താമസിച്ചു. അതും 40 വർഷങ്ങൾക്കു മുമ്പ് … ഇന്നും പരസ്പരം താങ്ങും തണലുമാണ് ഈ ദമ്പതിമാർ. സമൂഹത്തിന് മാതൃകയാണ് ഇവർ എന്നതിൽ യാതൊരു സംശയവുമില്ല. അവശതകളിലും പരിമിതികളിലും ഒന്നും പതറാതെ, ചിരിയോടെ എന്തിനെയും നേരിട്ട്, ആരോടും പരാതികളില്ലാതെ, ഒന്നും യാചിക്കാതെ തലയുയർത്തി തന്നെ ഇവർ ജീവിക്കുന്നു. ഒപ്പം അവരുടെ വീരനും …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുന്ന ഭാര്യ…

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

മിക്കവാറും ചേച്ചി ആണുങ്ങളുടെ എല്ലാം പണി കളയും

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

ഇവിടുത്തെ ദൈവത്തെ കണ്ടാൽ ആരും ഞെട്ടും; ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്പലം…

Masteradmin

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

Masteradmin