Master News Kerala
Story

കാട്ടിലെ പന്നി; രാധയുടെ മുത്തു

വയനാട്ടില്‍ ദിനംപ്രതി എന്ന കണക്കില്‍ ആനയിറങ്ങി ആളുകളെ കൊല്ലുന്നു. കടുവയും പുലിയും നാട്ടിലെങ്ങും ഭീതിപരത്തുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍, വനമേഖലയല്ലാത്തിടത്തുപോലും കാട്ടുപന്നികളുടെയും മറ്റും ശല്യം വേറെ. ഇങ്ങനെ നാട്ടുകാരുടെ ശത്രുവായിക്കാണുന്ന കാട്ടുമൃഗങ്ങളിലൊന്നിനെ സ്വന്തം മക്കളെപോലെ സ്‌നേഹിച്ചു വളര്‍ത്തുകയാണ് ഒരു വീട്ടമ്മ. അതും മിക്കവാറും ആളുകള്‍ അറപ്പോടെ കാണുന്ന കാട്ടുപന്നിയാണ് ഈ വീട്ടമ്മയുടെ സ്‌നേഹഭാജനം എന്നറിയുമ്പോഴാണ് ഏെറ അമ്പരപ്പ്.

രാധയുടെ മുത്തു

രാധ എന്ന വീട്ടമ്മയും മകനും കടയില്‍നിന്നു സാധനവും വാങ്ങി മടങ്ങി വരുമ്പോള്‍ ഒരുവയസു പ്രായം വരുന്ന ഒരു കാട്ടുപന്നി പാഞ്ഞുവരുന്നു. സാധാരണ കുട്ടിയേയും കൂട്ടി രക്ഷപെടുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. രാധയുടെ മകന്റെ കൂടെ ആ കാട്ടുപന്നി കളിക്കാനാരംഭിച്ചു. മകനെ എന്ന പോലെ രാധ ആ പന്നിക്കുട്ടിയെ ലാളിക്കുകയും ശകാരകിക്കുകയും ഒക്കെ ചെയ്യുന്നു. ശത്രുതയ്ക്കപ്പുറമുള്ള ഒരു ആത്മബന്ധത്തിന്റെ കഥയാണ് ഈ വീട്ടമ്മ പറയുന്നത്.

ചെറുപ്പത്തില്‍ ഏതാനും മാസം മാത്രം പ്രായമുള്ളപ്പോഴാണ് മുത്തു എന്നു പേരിട്ട പെണ്‍പന്നി രാധയുടെ കൈയിലെത്തുന്നത്. കടുവ ഓടിച്ചുകൊണ്ടുവന്നപ്പോള്‍ രക്ഷപെടാനായി രാധയുടെ വീടിനു സമീപത്തെത്തിയ പന്നിക്കുട്ടിയെ രാധ രക്ഷപെടുത്തി. ഭക്ഷണവും ശുശ്രൂഷയും നല്‍കി വളര്‍ത്തുകയായിരുന്നു. പിന്നീട് കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായി മുത്തു. ഇപ്പോള്‍ മുത്തുവിനെ കാണാതെ രാധയ്ക്കു ജീവിക്കാന്‍ കഴിയില്ല. മുത്തുവിനും അങ്ങനെതന്നെ. വീട്ടില്‍ ഉണ്ടാക്കുന്ന ചോറും കറികളുമാണ്  മുത്തുവിന്റെ പ്രധാനഭക്ഷണം. എന്നും കുളിപ്പിക്കും. രാധ തൊഴിലുറപ്പു പണിക്കുപോകുമ്പോള്‍ മുത്തുവും ഒപ്പം കൂടും.

ഫോറസ്റ്റുകാരും പറഞ്ഞു; ‘അതിവിടെ നിന്നോട്ടെ’

കാട്ടുപന്നിയായതിനാല്‍ ഫോറസ്റ്റുകാര്‍ പലതവണ മുത്തുവിനെ കാട്ടിലേക്കു വിടണമെന്ന് രാധയോടു പറഞ്ഞതാണ്. പക്ഷേ രാധ അതിനു തയാറായില്ല. ഒടുവില്‍ ‘വനത്തില്‍ തന്നെയായതുകൊണ്ട് ഫോറസ്റ്റുകാര്‍ സമ്മതിക്കുകയായിരുന്നു. മുത്തുവിനെ എവിടെപ്പോയാലും തിരിച്ചുവരുമെന്നാണ് രാധ പറയുന്നത്. നാട്ടുകാക്കെല്ലാം മുത്തു സുപരിചിതയാണ്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയ മാടത്തിലാണ് രാധയും കുടുംബവും കഴിയുന്നത്. അവരിലൊരാളായി മുത്തുവും. ഏതു കാട്ടുമൃഗത്തോടും താന്‍ ഇങ്ങനെതന്നെയാണു പെരുമാറുക എന്നു  രാധപറയുന്നു. സ്‌നേഹിച്ചാല്‍ അവയും തിരിച്ചു സ്‌നേഹിക്കും എന്നതാണ് രാധയുടെ അനുഭവം. അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച യ്യൂട്യൂബില്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

Related posts

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

ആൾദൈവങ്ങളെ പൊളിച്ചടുക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ …

Masteradmin

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

കോടികളുടെ സ്വത്തു വാങ്ങി കല്യാണം കഴിച്ച ശേഷം ഗോപീകൃഷ്ണന്റെ മട്ടുമാറി; പാവം ദേവിക പിന്നെ ചെയ്തത് …

Masteradmin

ഹിമാലയം കയറാന്‍ പറക്കുംകള്ളന്റെ മോഷണങ്ങള്‍

Masteradmin

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

ലൈംഗിക സ്വാമി ഡോ. ജ്ഞാനദാസിന്റെ ലൈംഗികക്രിയകള്‍ ഗുണവും ഫലവും തുച്ഛം

Masteradmin

ഭർത്താവ് ഉപേക്ഷിച്ച അവളെ അയാൾക്ക് വേണം; ഇപ്പോൾ ഉറക്കമില്ലാത്തത് അയൽവാസികൾക്ക്

Masteradmin

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

ദൈവം ശരീരത്തിൽ വന്നപ്പോൾ ഭാര്യയും മക്കളും ഇട്ടിട്ടു പോയി; തുളസി ദൈവം ജീവിക്കുക 200 വർഷം

Masteradmin