Master News Kerala
Story

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

ഇന്ത്യയോട് എതിരിടുന്ന ശത്രുരാജ്യങ്ങൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പണി കിട്ടും. പണി തരുന്നത് ആരാണെന്നല്ലേ. അതിനാണ് സുശീലൻ ഊരാളിയും മലദൈവങ്ങളുമുമുള്ളത്.ഊരാളി പൂജ നടത്തുമ്പോൾ ദൈവികശക്തി ശരീരത്തിൽ കയറും. മുറുക്കാനുമായാണ് കാര്യങ്ങൾ സാധിക്കാൻ ഇവിടെയെത്തേണ്ടത്.ഒറ്റ സംഖ്യകളായാണ് മുറുക്കാൻ വയ്ക്കേണ്ടത്. ഇലയിൽ മുറുക്കാൻ നിരത്തിവയ്ക്കും. ഒരു വെറ്റില വെറുതെയും വയ്ക്കും. പിന്നെ സുശീലൻ ഊരാളി വിളിച്ചുചൊല്ലി പ്രാർത്ഥിക്കും.അവതാരകൻ പറഞ്ഞ ആവശ്യം ചൈനയെയും കാനഡയെയും പാഠം പഠിപ്പിക്കണമെന്നതായിരുന്നു. പാവം ഊരാളിക്ക് എന്ത് ചൈന, എന്ത് കാനഡ.

ഉടൻ റെഡിയായി പ്രാർത്ഥന തുടങ്ങി. പറയുന്നത് മറ്റുള്ളവർക്ക് അത്ര വ്യക്തമാവില്ല. കാനഡ, ചൈന എന്നൊക്കെ പറയുന്നത് കേൾക്കാം.

എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു കുഴപ്പവുമുണ്ടാകില്ലെന്ന ഉറപ്പും ഊരാളി തന്നു. ഒരു കാര്യം പറയണമല്ലോ. പൂജയ്ക്ക് മുറുക്കാൻ വയ്ക്കുമെങ്കിലും ഊരാളി മുറുക്കില്ല. ഒരു ദുശീലവുമില്ല​െത്ര. അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് സുശീലൻ എന്ന് തോന്നുന്നു.ഊരാളിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. എന്തായാലും മറ്റുള്ളവർക്ക് ദോഷകരമല്ല ഇദ്ദേഹത്തിന്റെ വിശ്വാസം. കാര്യങ്ങൾ സാധിക്കാൻ മുറുക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നത് കിഡ്നിയും കരളും അടിച്ചുമാറ്റാനോ ?

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin

മിക്കവാറും ചേച്ചി ആണുങ്ങളുടെ എല്ലാം പണി കളയും

Masteradmin

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

Masteradmin

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

വളി വിട്ടാൽ അടി; കപ്പ കപ്പം കൊടുത്തില്ലെങ്കിൽ കള്ളക്കേസ്; ഇത് താൻടാ കേരള പൊലീസ് …

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin