Master News Kerala
Story

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

ആ അമ്മയുടെ എല്ലാമെല്ലാമായിരുന്നു മകൾ. അവൾക്ക് കുട്ടിക്കാലത്ത് കിഡ്നിരോഗം ബാധിച്ചപ്പോൾ അമ്മ ഒട്ടും മടിച്ചില്ല. തന്റെ കിഡ്നി നൽകി മകളുടെ ജീവൻ നിലനിർത്തി. എന്നാൽ 18 വയസ് തികഞ്ഞ ദിവസം ആ മകൾ ചെയ്തത് അമ്മയ്ക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്. അവൾ ഒരു യുവാവിനൊപ്പം ഇറങ്ങിപ്പോയി. അയാൾ നല്ലവനായിരുന്നെങ്കിൽ ആ മാതാവ് ക്ഷമിക്കുമായിരുന്നു.

എന്നാൽ ഇവിടെ ആ പെൺകുട്ടി ഇറങ്ങിപ്പോയത് 24 വയസിനിടെ രണ്ട് കല്യാണം കഴിച്ചവനൊപ്പമാണ്. ആ ബന്ധമറിഞ്ഞ​പ്പോൾ തന്നെ പിന്തിരിപ്പിക്കാൻ അമ്മ ശ്രമിച്ചിരുന്നു. മകളുടെ പ്ലസ്ടു പഠനം കഴിയും വരെയെങ്കിലും കാത്തിരിക്കാൻ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കിന് അവൾ പുല്ലുവില പോലും കൊടുത്തില്ല. 

പിന്നെ സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ച സംഭവങ്ങളാണ്.​ ചെണ്ട കൊട്ടുകാരനാണ് പയ്യൻ. വല്ലപ്പോഴും ​മേളത്തിന് ആരെങ്കിലും വിളിച്ചാൽ മാത്രം പോകും. മറ്റൊരു ജോലിയും ചെയ്യില്ല. അതിനൊപ്പം ലഹരി ഉപയോഗവും ഉണ്ടെന്ന് ഇവർ പറയുന്നു.

ചിലപ്പോൾ ഉറങ്ങാൻ കിടന്നാൽ 24 മണിക്കൂർ കഴിഞ്ഞൊക്കെയാണ് ഉണരുക. അതിനൊപ്പം പെൺകുട്ടിയെ ഉപദ്രവിക്കലുമുണ്ട്. 

ഏറ്റവുമൊടുവിൽ അമ്മ അറിഞ്ഞത് മകൾ ഗുരുതരാവസ്ഥയിൽ ആണെന്നാണ്. അവൾ എന്തെങ്കിലും കടുംകൈ ചെയ്യാൻ ശ്രമിച്ചെന്നാണ് ഇവരുടെ സംശയം. അല്ലെങ്കിൽ ഭർത്താവ് എന്തെങ്കിലും ചെയ്തതാകും. എന്തായാലും ​കിഡ്നി വീണ്ടും തകരാറിലായി ഡയാലിസിസ് വേണ്ട അവസ്ഥയാണ്. ഗർഭിണിയായെങ്കിലും അത് നഷ്ടമായി. 

തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്നത് പലതും പിന്നീട് അത്യാപത്തിലാകും കലാശിക്കുക.

Related posts

അവധിക്കുന്ന പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കാട്ടുപോത്ത് കുഴിയില്‍ വീണു ചത്തു

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

ഏത് പ്രേതത്തെയും പുകച്ച് ചാടിക്കും ഈ സ്വാമി …

Masteradmin

ഉള്ളിലുള്ളത് കുട്ടിച്ചാത്താനല്ല ആരായാലും ഈ അമ്മ പുറത്തെടുക്കും

Masteradmin

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

ഇവിടുത്തെ ദൈവത്തെ കണ്ടാൽ ആരും ഞെട്ടും; ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്പലം…

Masteradmin

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin

ലൈംഗിക സ്വാമി ഡോ. ജ്ഞാനദാസിന്റെ ലൈംഗികക്രിയകള്‍ ഗുണവും ഫലവും തുച്ഛം

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin