അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൻ അല്ലെങ്കിൽ അവൾ ദൈവിക സിദ്ധിയുള്ള ആളായി മാറിയത്. ഇപ്പോൾ പ്രായം വെറും 17 മാത്രം. ആൻസിക എന്ന ഈ ട്രാൻസ്ജെൻഡറിനെ വിശ്വസിച്ച് വിവിധ ആവശ്യങ്ങൾക്കായി ദിവസവും നിരവധി പേരാണ് ഇവിടെ എത്തുന്നത്. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ആൻസിക ഇന്ന് ദൈവിക പരിവേഷമുള്ള ആളാണ്.മുനിയാണ്ടി, പാണ്ടിമുനി, മലയാള കാളി, ശ്മശാന കാളി തുടങ്ങി 17 ഓളം ദൈവങ്ങൾ ശരീരത്ത് വരുമത്രേ. പ്രവചിക്കുന്ന കാര്യങ്ങൾ എട്ടു ദിവസം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.
പൂജാമുറിയിൽ വിശദമായ പൂജ നടത്തി ആൻസിക, ദേവി ആകുമ്പോൾ പുറത്ത് വായ്ക്കുരവ മുഴങ്ങും.
നടക്കാൻ പോകുന്ന കാര്യങ്ങൾ ഭക്തരോട് പ്രവചിക്കും. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കും. ഗർഭിണിയായിരിക്കെ സുഖപ്രസവം അനുഗ്രഹിച്ച് ഒരു യുവതി കുഞ്ഞുമായി കാണാൻ വന്നിട്ടുണ്ടായിരുന്നു. അകന്നുപോയ ഭർത്താവ് തിരികെ വരണം എന്ന് ആഗ്രഹിച്ചാണ് മറ്റൊരു യുവതി എത്തിയത്. എല്ലാവർക്കും ഇവിടെ പരിഹാരമാർഗ്ഗങ്ങളുണ്ട്. കുട്ടികളില്ലാത്തവർക്ക് എട്ടു ദിവസത്തിനകം ഫലം മനസിലാകുമത്രേ. വിവാഹ തടസ്സം, ജോലി തടസ്സം ഇതിനെല്ലാം ഇവിടെ പരിഹാരമുണ്ട്. തലയോട്ടിയുടെ രൂപത്തിലുള്ള വലിയ മുത്തുകൾ കോർത്ത മാല കഴുത്തിലിട്ടാണ് കാളി വരുന്നത്. ചുരുട്ടും മദ്യവും ഒക്കെ അന്നേരം ഉപയോഗിക്കും.ക്വാർട്ടർ കിട്ടാത്തതിനാൽ ബിയർ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.പച്ചവെള്ളം പോലെ അത് കുടിച്ച് ഒരു പച്ച നാരങ്ങ ചവച്ച് വിഴുങ്ങുന്നത് ഞെട്ടലോടെയെ കാണാൻ കഴിയു. ഇതിനിടെ രണ്ടുതവണ നാക്കിൽ വച്ച് കർപ്പൂരം കത്തിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.നാവ് നീട്ടിക്കാണിച്ചു. പൊള്ളലിന്റെ ലെവലേശമില്ല. എന്തായാലും ബാല്യത്തിൽ തന്നെ മാനസിക നില തകരാറിലായതാണോ എന്തോ, തനിക്ക് അത്ഭുത സിദ്ധികൾ കൈവരും എന്നു തന്നെയാണ് ഈ പെൺകുട്ടിയുടെ വിശ്വാസം. ഇവർക്ക് നല്ല വിദ്യാഭ്യാസവും യഥാസമയം ചികിത്സയും നൽകാത്ത മാതാപിതാക്കളെയെ കുറ്റം പറയാൻ കഴിയൂ. പിന്നെ ഇതെല്ലാം വിശ്വസിച്ച് ഇവിടെ വരുന്നവരെയും … ആര് ദൈവമാണ് എന്നു പറഞ്ഞാലും അവിടെ പോയി കുമ്പിടുന്നതാണല്ലോ മനുഷ്യരുടെ പൊതുവായ രീതി. എന്നാണ് നമ്മുടെ സമൂഹം അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തമാവുക…
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ