Master News Kerala
Story

അവധിക്കുന്ന പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കാട്ടുപോത്ത് കുഴിയില്‍ വീണു ചത്തു

വിദേശത്തുനിന്ന് കുടുംബസമേതം അവധിക്കു നാട്ടിലെത്തിയതായിരുന്നു സാമുവല്‍ വര്‍ഗീസ്. സ്വന്തംപുരയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായി മരണംവരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ആരാണ് ഇതിനു കാരണക്കാര്‍ എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്്. വനത്തില്‍ കഴിയേണ്ട കാട്ടുപോത്ത് വനത്തിന്റെ സാന്നിധ്യമില്ലാത്ത സ്ഥലത്ത് എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നു.

സംഭവം ഇങ്ങനെയാണ്.: കൊല്ലം ഇടമുളയ്ക്കല്‍ സാമുവല്‍ വര്‍ഗീസ് ലീവിന് കുടുംബസേേതം നാട്ടിലെത്തിയതായിരുന്നു. സ്വന്തം പറമ്പില്‍ നില്‍ക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. സ്വന്തം പുരയിടത്തില്‍ റബര്‍ വെട്ടുന്നയാളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തൈ കാട്ടുപോത്ത് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ കാട്ടുപോത്തു വരുന്നതുകണ്ട് റബര്‍ മരത്തില്‍ ചാടിക്കയറിയതുകൊണ്ട്് രക്ഷപെട്ടു. സാമുവല്‍ വര്‍ഗീസിനുനേരേ പാഞ്ഞടുത്ത കാട്ടുപോത്ത് അദ്ദേഹത്തെ കുത്തിമറിച്ചിട്ടശേഷം നിലത്തിട്ടു വീണ്ടും കുത്തി. മരത്തില്‍ കയറിയയാള്‍ താഴെയിറങ്ങി മണ്ണുവാരിയെറിഞ്ഞും ബഹളംവച്ചും നേക്കിയെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ ഓടിവരുന്നതുകണ്ട് കാട്ടുപോത്ത്് ഒടുവില്‍ ഓടിപ്പോവുകയായിരുന്നു. കുത്തേറ്റ സാമുവല്‍ വര്‍ഗീസിന്റെ കാലൊടിഞ്ഞു, കാലിലെ മാംസം പറിഞ്ഞുപോയി. നെഞ്ചിലും പരുക്കേറ്റു.

ഉടന്‍ വാഹനത്തില്‍ കയറ്റി ആശുപത്രിയിലത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടാകാന്‍ ഒരു സാധ്യതയുമില്ലാത്ത സ്ഥലത്താണ് കാട്ടുപോത്തെത്തി ആളുകളെ ആക്രമിച്ചത്. ചുറ്റും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. ഇടമുളയ്ക്കല്‍ പഞ്ചായത്തായാലും അഞ്ചല്‍ ആയാലും തൊട്ടടുത്ത് വനപ്രദേശങ്ങളൊന്നമില്ലാത്ത പ്രദേശമാണ്. കാട്ടുപന്നിയുടെ ആക്രമണം ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ടെന്നു നാട്ടകാര്‍ പറയുന്നു. പുറകേ വരുന്ന ആളുകളെകണ്ട് വിരണ്ടാണ് കാട്ടുപോത്ത് പാഞ്ഞുവന്നത്. സാമുവല്‍ വര്‍ഗീസിനെ കുത്തിയശേഷം നടന്നുപോയ കാട്ടുപോത്ത് ഒരു കയ്യാലയില്‍നിന്നു താഴേക്കുചാടവെ കുഴിയില്‍ വീണു ചാകുകയായിരുന്നു.  ചത്ത കാട്ടുപോത്തിനെ ജെ.സി.ബി ഉപയോഗിച്ചു നീക്കം ചെയ്ത ശേഷം മേല്‍ നടപടികള്‍ സ്വീകരിച്ചു.

ആനയുടയും കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ഒക്കെ ആക്രമണം തടയാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണു സ്വീകരിക്കുന്നതെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ സത്വരനടപടി ആവശ്യപ്പെടുകയാണ് നാട്ടുകാര്‍.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് ഭയന്ന് ചുട്ടുകൊന്ന് ഭർത്താവ്…

Masteradmin

അച്ഛനും മക്കളും കൂടി ദൈവമാക്കി; പിന്നെ യുവതി കാണിച്ചത് …

Masteradmin

ചേച്ചിയെ നോക്കാൻ അനിയത്തി കല്യാണം കഴിച്ചില്ല; ഒടുവിൽ അവർ ഇരുവരും അനുഭവിക്കുന്ന ദുരിതം ആരുടെയും കണ്ണ് നനയിക്കും.

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

ഗൗരി വരും, ജഗന്നാഥൻ കാത്തിരിക്കുന്നു… ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവില്ല…

Masteradmin