തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് സെൽവമാരിയമ്മയുടെ വീട്. അമ്മയെ കണ്ടാൽ നല്ല ഭംഗിയാണ്. തടിച്ചു കൊഴുത്ത് ചേലയൊക്കെ ചുറ്റി അമ്മ ബാധ ഒഴിപ്പിക്കാൻ തുടങ്ങും. മൂന്ന് ദൈവങ്ങളാണ് സെൽവമാരിയമ്മയുടെ ദേഹത്ത് വരുന്നത്. ദൈവങ്ങൾ ദേഹത്ത് കയറി കഴിഞ്ഞാൽ പ്രവചനങ്ങളും ബാധയൊഴിപ്പിക്കലും തുടങ്ങും. സംഭവം സത്യത്തിൽ തരികിടയാണ്. കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് തട്ടിപ്പ് മനസ്സിലാകും. ദേഹത്ത് ആകെ പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഒരു യുവാവ് സെൽവമാരിയമ്മയുടെ അടുത്തെത്തി. അയാളുടെ ഉള്ളിൽ ഒരു കുട്ടിച്ചാത്തൻ ഉണ്ടെന്നായിരുന്നു പ്രവചനം. പിന്നീട് അതിനെ പുറത്തെടുക്കാനുള്ള കർമ്മങ്ങൾ ആയി. കുറച്ച് ബഹളമൊക്കെ ഉണ്ടാക്കിയശേഷം മുട്ട ദേഹത്ത് ഉഴിഞ്ഞ് താഴേക്ക് ഇടും. ചില മുട്ട പൊട്ടില്ല. അത് കുട്ടിച്ചാത്തൻ ആ മുട്ടയിൽ കയറിയതിനാൽ ആണെന്നാണ് അമ്മ പറയുന്നത്. ഇടയ്ക്ക് അബദ്ധവശാൽ ഒരു മുട്ട പൊട്ടി. സെൽവമാരിയമ്മ ആകെ ചമ്മിയെങ്കിലും ഞങ്ങൾ അത് ചൂണ്ടിക്കാണിക്കാൻ പോയില്ല. എന്തിനാണ് അവരുടെ കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത്. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇത്തരം നിരവധി ആൾദൈവങ്ങൾ ഉണ്ട്.
അതിൽ ഒരാളാണ് സെൽവമാരിയമ്മ. ദേഹത്ത് ദൈവം കയറും എന്നുപറഞ്ഞ് ആളുകളെ പറ്റിക്കുന്ന ഒരു ആൾ ദൈവം. എന്നാണ് നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങൾക്ക് അറുതി വരിക. ഇതെല്ലാം വിശ്വസിച്ച് നിരവധി ആളുകളാണ് ഇവരുടെ അടുത്ത് എത്തുന്നത്. അവതാരകനെയും സെൽവമാരിയമ്മ ഒന്ന് അനുഗ്രഹിച്ചു. സ്ത്രീകളുമായി ആണ് കൂടുതൽ സമ്പർക്കം എന്ന ഒരു പ്രവചനവും നടത്തി. അത് അത്ര നല്ലതിനല്ല. ഫോൺവിളികൾ ഒക്കെ കുറയ്ക്കണം. ഇങ്ങനെ പോകുന്നു സെൽവമാരിയമ്മയുടെ ഉപദേശങ്ങൾ … എന്തായാലും നിരവധി പേരാണ് ഇവിടെയെത്തി ഈ തട്ടിപ്പിന് ഇരയായി പണം കൊടുത്ത് മടങ്ങുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ…
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ