വിശ്വാസം പല വിധമാണ്. അതിൽ മിക്കതും അന്ധവിശ്വാസങ്ങളും … പക്ഷേ മനപൂർവ്വം അത് പ്രചരിപ്പിച്ചാൽ എങ്ങനെ?
ഉടായിപ്പ് ആണെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലാവുന്ന സ്ഥലങ്ങൾ ഉണ്ട് . എന്തായാലും ഈ യാത്ര ആത്മാക്കളുമായി സല്ലപിക്കുന്ന ഒരു സ്വാമിയെ തേടിയായിരുന്നു.. ശരിക്ക് പറഞ്ഞാൽ അങ്ങനെ അവകാശപ്പെടുന്ന ഒരു സ്വാമിയെ തേടി. ഏത് ആത്മാവിനെയും കാണാൻ കഴിയും എന്നാണ് ഈ സ്വാമി പറയുന്നത്. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് സ്വാമിയുടെ വാസം. സ്വാമിക്ക് ഒരു ശിഷ്യനും ഉണ്ട്. ഞങ്ങൾ അവിടേക്ക് പോയത് സ്വാമിയെ പരീക്ഷിക്കാൻ രണ്ട് ട്രാൻസ്ജെൻഡർ സ്ത്രീകളെയും കൊണ്ടാണ്. സ്വാമി വലിയ ഷോയാണ് … മാലയൊക്കെ ഇട്ട് അലങ്കരിച്ച് ഒരുങ്ങി നല്ല തുള്ളലും ബഹളവും ഒക്കെ കാഴ്ചവയ്ക്കും. ആവി എന്നാണു തമിഴിൽ സ്വാമി പറയുക. എല്ലാ ആത്മാക്കളെയും സ്വാമിക്ക് കാണാം. ആദ്യത്തെ പെൺകുട്ടി സ്വാമിയുടെ അടുക്കൽ എത്തി. മരിച്ചുപോയ ഭർത്താവിനെ കുറിച്ച് അറിയണം എന്നായിരുന്നു ആവശ്യം. സ്വാമി നന്നായി തന്നെ അഭിനയിച്ചു. അവരുടെ ഭർത്താവ് സുഖമായി ഇരിക്കുന്നു. സ്വർഗ്ഗത്തിലേക്ക് പോയിട്ടുണ്ട് … എന്നൊക്കെ നേരിൽ കണ്ടതുപോലെ സ്വാമി തട്ടിവിട്ടു. ആ സ്ത്രീ അവിവാഹിതയാണെന്നും ഭർത്താവില്ലെന്നും ഉള്ള കാര്യം സ്വാമിക്ക് അറിയില്ലല്ലോ.
അടുത്തയാൾ പറഞ്ഞത് അച്ഛൻ മരിച്ചുപോയി , ആത്മാവിനെ കാണണം എന്നാണ്. സ്വാമി വീണ്ടും വലിയ ഷോ കാണിച്ചു അച്ഛൻ തൂങ്ങിമരിച്ചത് ആണത്രേ . സ്വാമി വിശ്വസിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അവരുടെ അച്ഛൻ ഇപ്പോഴും വീടിനടുത്ത് ജീവിക്കുന്നുണ്ട്. ഇങ്ങനെ എന്തൊക്കെ ഉടായിപ്പുകൾ ഈ ലോകത്ത് നടക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്വാമിമാരുടെ അടുത്തേക്ക് ചെല്ലുന്നവർ വളരെ സൂക്ഷിക്കണം … ഇവർ പറയുന്ന കള്ളത്തരങ്ങൾ വിശ്വസിച്ച് നമ്മൾക്ക് അടിപതറരുത്.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ