Master News Kerala
Story

ഏത് പ്രേതത്തെയും പുകച്ച് ചാടിക്കും ഈ സ്വാമി …

താമസം തമിഴ്നാട്ടിൽ ആണെങ്കിലും ഈ സ്വാമി ആള് മലയാളിയാണ്. വെറും സ്വാമി ഒന്നുമല്ല. ഏത് പ്രേതവും ബാധയും ഒക്കെ സ്വാമിയുടെ അടുത്ത് വന്നാലും മുട്ട് വിറയ്ക്കും. അതിനെയെല്ലാം പുകച്ച് പുറത്തു ചാടിക്കും എന്നതാണ് സ്വാമിയുടെ പ്രത്യേകത. ചൂരൽപ്രയോഗമോ ആണിയടിയോ ഒന്നുമില്ല സ്വാമിക്ക്. ഉള്ളത് പുകപ്രയോഗം മാത്രം. ഒരു മലമുകളിലാണ് സ്വാമിയുടെ ആശ്രമം. ഏതാണ്ട് 40 വർഷമായി ഇവിടെ പൂജയും പ്രാർത്ഥനയും ഒക്കെയായി കഴിയുന്നു എന്നാണ് സ്വാമി പറയുന്നത്. ശിവപൂജയാണ് സ്വാമി ചെയ്യുന്നത്. 

ബാധ ഒഴിപ്പിക്കാനും മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും ഒക്കെ നിരവധിപേർ സ്വാമിയെ കാണാൻ എത്തുന്നുണ്ട്. തമിഴ്നാട് സ്വദേശിയായ ഒരു സുഹൃത്തിനെയും കൂട്ടിയാണ് സ്വാമിയെ കാണാൻ പോയത്. സുഹൃത്തിൻറെ വീട്ടിൽ മഹേഷ് എന്ന യുവാവ് തൂങ്ങിമരിച്ചു എന്നും പ്രേതം ഇപ്പോൾ ശരീരത്തിന് അകത്തുണ്ട് എന്നും സ്വാമിയോട് പറഞ്ഞു. അല്പം അഭിനയിച്ചു കാണിച്ചപ്പോൾ സ്വാമി കാര്യം വിശ്വസിച്ചു. പിന്നെ ബാധ ഒഴിപ്പിക്കൽ ആയി. ഒരു സാധനം പുകച്ച് ആ പുക മുഖത്തേക്ക് അടിച്ചു വിടുകയാണ് സ്വാമി ചെയ്യുന്നത്. കുറച്ചുനേരം മുഖത്തേക്ക് തന്നെ പുക അടുപ്പിക്കും. ശരീരമാകെ ഉഴിഞ്ഞ് വിരലുകൾ ഞൊടിക്കുകയും മറ്റും ചെയ്യും. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രേതം പമ്പകടന്നു എന്നാണ് സ്വാമി പറയുന്നത്. ശരീരത്തിന് സുഖം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ സ്വാമിക്ക് പുതിയ ആളുകളെ പറ്റിക്കാനുള്ള ആത്മവിശ്വാസം അല്പം കൂടിയതുപോലെ തോന്നി. പിന്നെ കണ്ണടച്ച് ഒരു തള്ളായിരുന്നു.

ഉള്ളിൽ ഉണ്ടായിരുന്ന പ്രേതത്തെ താൻ കണ്ടു. ആരായിരുന്നു ശരീരത്തിൽ ഉണ്ടായിരുന്നത് എന്ന് ചോദിച്ചപ്പോൾ അത് ആൺ പ്രേതമായിരുന്നു എന്ന് സ്വാമി മറുപടി നൽകി. നിലവിൽ കുഴപ്പമൊന്നുമില്ല. ഇനി പുതിയ ബാധ ഒന്നും ശരീരത്ത് കയറാതെ നോക്കണം.ഇറങ്ങിപ്പോയ ബാധ ഇവിടെ അടുത്തെങ്ങാനും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊന്നും പേടിക്കേണ്ട എന്നായി സ്വാമി. എന്തായാലും വയറ്റിൽ പിഴപ്പിന് വേണ്ടിയുള്ള തന്ത്രങ്ങളാണ് ഇദ്ദേഹം പയറ്റുന്നത്. ഈ സ്വാമി മാത്രമല്ല കുറ്റക്കാരൻ … ഇതൊക്കെ വിശ്വസിച്ച് ഇവിടെ എത്തുന്നവരെയാണ് കൂടുതൽ പഴിക്കേണ്ടത്

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

മുലപ്പാൽ മുതൽ കൺപീലി വരെ; ‌ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന ആഭരണങ്ങൾ

Masteradmin

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin

അത്ഭുത സിദ്ധികൾ കാണിച്ച് ഞെട്ടിക്കുന്ന ട്രാൻസ്ജെൻഡർ ദൈവം; വയസ്സ് വെറും 17 മാത്രം ..

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

Masteradmin

സംസാരശേഷിയില്ലാത്ത യുവതിയെ വിവാഹം കഴിച്ചു; സുഹൃത്തിന് കിഡ്നി നൽകി… ബിജുവിന്റെ ജീവിതം അമ്പരിപ്പിക്കുന്നത്.

Masteradmin