കൊല്ലം സുധി സമയം കിട്ടുമ്പോഴൊക്കെ കാണുന്ന ചാനൽ…
അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്ന വീഡിയോകൾ …
സുധിയുടെ ആ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ രേണുവാണ് ആദ്യം മെസ്സേജ് അയക്കുന്നത്. പിന്നെ സുധിയുടെ വോയിസ് മെസ്സേജ് വന്നു.
ബിനോയ്, ഇത് സുധി ചേട്ടനാണ് എന്ന് പറഞ്ഞ്…
വീഡിയോകൾ എല്ലാം കാണുന്നുണ്ട്. നമുക്ക് നേരിൽ കാണണം.
ഈ അഭിനന്ദനം വന്ന് ദിവസങ്ങൾക്കകമാണ് കൊല്ലം സുധി വാഹനാപകടത്തിൽ ഈ ലോകത്തോട് തന്നെ വിട പറയുന്നത്.
സുധിയുടെ വീട്ടിൽ ഇന്നും കണ്ണീരൊഴിഞ്ഞിട്ടില്ല.ഭാര്യയും ബന്ധുക്കളും ഒക്കെ ഇപ്പോഴും കണ്ണീരിൽ തന്നെ. രണ്ടര വയസ്സുള്ള പിഞ്ചുമകൻ ഒന്നുമറിയാതെ കളിച്ചു നടക്കുന്നു. സുധിയുടെ മൂത്ത പുത്രൻ പ്ലസ്ടുവിന് പഠിക്കുകയാണ്. സങ്കടം ഉള്ളിൽ ഒതുക്കി, ഇനി താനാണ് കുടുംബത്തിൻറെ ആശ്രയം എന്നറിയാവുന്ന അവൻ അമ്മയ്ക്കും കുഞ്ഞനിയനും ഒപ്പം നിൽക്കുന്നു.
സുധിയുടെ ഓർമ്മകളിലാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം കിടപ്പുമുറിയിലേക്ക് അവൾ കയറിയിട്ടില്ല. അവസാനമായി സുധി വീഡിയോ കോൾ വിളിച്ച് കരഞ്ഞ കാര്യം പറയുമ്പോൾ രേണുവിന് നെഞ്ചിടറും. വാഹനാപകടം ഉണ്ടാകുന്നതിന് അല്പസമയം മുമ്പായിരുന്നു അത്. വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത ദിവസം ആശുപത്രിയിൽ പോകണമെന്നും സുധി പറഞ്ഞു. മോനെ കാണാൻ കൊതിയോടെ ചോദിച്ചു. മോനെ കണ്ടപ്പോൾ കവിളിലൂടെ കണ്ണുനീർ… പെട്ടെന്ന് വീട്ടിലേക്ക് വരാൻ തോന്നുകയാണ് എന്ന് പറഞ്ഞ മനുഷ്യൻ പിന്നെ വന്നത്
നിശ്ചലമായാണ്. ഭാര്യയുടെ അച്ഛനും സഹോദരങ്ങൾക്കും ഒക്കെ ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നു സുധി. അവരുടെയൊക്കെ എല്ലാ കാര്യങ്ങളും നോക്കാൻ സുധി മുന്നിൽ ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളൊന്നും അദ്ദേഹം ആരെയും അറിയിച്ചതേയില്ല. തീരെ ചെറിയ ഒരു വീട്ടിൽ നിന്നും സങ്കടങ്ങൾ ഉള്ളിലൊതുക്കി വന്നാണ് സുധി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കി ആ മനുഷ്യൻ യാത്രയായപ്പോൾ ആ സ്വപ്നം പൂവണിയിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. വീട് നൽകാമെന്ന ഫ്ലവേഴ്സ് ടിവിയുടെ വാക്കുകളിൽ വിശ്വസിച്ച് ജീവിക്കുകയാണ് രേണു. അത് എത്രയും വേഗം സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കാം. മഹാനായ കലാകാരന് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ …
വീഡിയോ മുഴുവൻ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ