എല്ലാ വീടുകളിലും കുറഞ്ഞത് ഒരാൾ എങ്കിലും പട്ടാളത്തിൽ. ചില വീടുകളിൽ ഒന്നിലധികം പേർ. എന്തിന് നാലും അഞ്ചും സൈനികർ വരെ ഉള്ള വീടുകൾ ഇവിടെയുണ്ട്. ഈ ഗ്രാമത്തിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും പട്ടാളത്തിൽ ചേർക്കുക എന്നതാണ് മാതാപിതാക്കളുടെ ആഗ്രഹം. ഗ്രാമത്തിലെ മുതിർന്നവരോട് ചോദിച്ചാലും മിക്കവരും പട്ടാളത്തിൽ നിന്ന് പിരിഞ്ഞവർ.ഇന്ത്യൻ ആർമിയുടെ നിർണായക ഭാഗമായ, രാജ്യസ്നേഹത്തിന്റെ മഹാ മാതൃകയായ ഈ ഗ്രാമം ഏതാണ് എന്നല്ലേ? തമിഴ്നാട്ടിലെ പെരുമാൾ തേവൻപട്ടി എന്ന ഗ്രാമമാണ് ഇങ്ങനെ വേറിട്ട് നിൽക്കുന്നത്. ഗ്രാമത്തിന് നടുവിൽ ഒരു അമ്പലമുണ്ട്.
ഓരോ ആൺകുട്ടിയെയും ബാല്യത്തിൽ തന്നെനേർച്ചയിരുത്തും. ഇവിടെ കുട്ടിയെ നേർച്ചയിരുത്തിയാൽ അവർ സൈനികർ ആകുമെന്ന് ഇവർക്ക് ഉറപ്പാണ്..കുഞ്ഞ് മുതിരുമ്പോൾ സൈന്യത്തിൽ ചേർക്കാം എന്നാണ് മാതാപിതാക്കൾ നേരുന്നത്. ഈ അമ്പലത്തിലെ അമ്മ അനുഗ്രഹിച്ചാൽ അത് ഉറപ്പായും സാധിക്കും എന്നാണ് വിശ്വാസം.
ഇവിടെ നേർച്ചയിരുത്തിയ ഒരു കുഞ്ഞും പട്ടാളക്കാരൻ ആവാതിരുന്നിട്ടില്ല. ക്ഷേത്രത്തിൽ കാർമികത്വം വഹിക്കുന്ന മുതിർന്നവർ പോലും മുൻ സൈനികരാണ്. എല്ലാവർക്കും പട്ടാള സേവനത്തെ കുറിച്ച് പറയുമ്പോൾ നൂറുനാവ്. സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾ പോലും തങ്ങൾക്ക് പട്ടാളത്തിൽ ചേരണമെന്ന് പറയുന്നു. കൗമാരപ്രായക്കാരുടെ എല്ലാം ലക്ഷ്യം ഇതുതന്നെ. ഇതിനായി പ്രത്യേക പരിശീലന സൗകര്യങ്ങളും ഗ്രാമത്തിൽ ഉടനീളം ഉണ്ട്. മൈതാനങ്ങളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ കാണാം.
കായികപരിശീലനം ചെയ്താണ് കുട്ടികൾ വളരുന്നത്.ഗ്രാമത്തിൽ ചായക്കടകളിലും മറ്റും ഇരിക്കുന്ന വൃദ്ധരോട് ചോദിച്ചാലും നമ്മൾ ഞെട്ടിപ്പോകും. അവരെല്ലാം മുൻപ് രാജ്യത്തെ സേവിച്ചവരാണ്. എല്ലാവരുടെയും കുടുംബങ്ങളിൽ വേറെയും പട്ടാളക്കാർ ഉണ്ട്.
തീർച്ചയായും ഈ ഗ്രാമം ഒരു മാതൃകയാണ്. രാജ്യസ്നേഹത്തിന്റെ ഉത്തമ മാതൃക …
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ