പലതരത്തിലുള്ള വിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പലതും മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായ കാര്യമായിരിക്കും. എന്നാല്‍ ചിലരെങ്കിലും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ അവര െസംബന്ധിച്ച് നിരവധി കാരണങ്ങള്‍ കാണും. തൃശൂരുള്ള രവി സ്വാമി അങ്ങനെയുള്ള വിശ്വാസികളുടെ ഒരു ആശ്രയകേന്ദ്രമാണ്. രവിസ്വാമിക്ക് നിരവധി അത്ഭുത സിദ്ധികളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.
കടമറ്റത്ത് കത്തനാര്‍ക്ക് മാന്ത്രിക സിദ്ധി പഠിപ്പിച്ചു കൊടുത്ത രാമന്‍ എന്നയാളുടെ കുടുംബത്തിലെ ആറാമത്തെ തലമുറയാണ് രവി സ്വാമി. നൂറ്റാണ്ടുകളായി മന്ത്രസിദ്ധി കൈമുതലായ ഒരു ടുകുംബത്തിെല അംഗം.
രവിസ്വാമിക്ക് ഇപ്പോഴുള്ള കഴിവുകള്‍ കിട്ടാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ കേദാര്‍ നാഥ് യാത്രയായിരുന്നു. അവിടെവച്ച് സാക്ഷാല്‍ പരമശിവന്റെ അനുഗ്രഹം അദ്ദേഹത്തിനു ലഭിച്ചു.
കേദാര്‍നാഥില്‍ പോയപ്പോള്‍ ഭഗവാന്‍ പരമശിവനെ നേരില്‍കാണാനുള്ള അവസരമുണ്ടായി എന്നാണ് രവി സ്വാമി പറയുന്നത്. അഞ്ചു സുഹൃത്തുക്കള്‍ ഒരുമിച്ചാണ് കേദാര്‍നാഥില്‍ പോയത്. അവിടെ നടക്കുമ്പോള്‍ മുട്ടിനിറക്കമുള്ള മുണ്ടുടുത്ത് കഴുത്തില്‍നിറയെ രുദ്രാക്ഷക്ഷമാല ധരിച്ച് ഏഴടി ഉയരമുള്ള ഒരു ആള്‍രൂപത്തെ കണ്ടു. അദ്ദേഹം രവിസ്വാമിയുടെ നെറ്റിയില്‍ ഭസ്മം വരച്ചു നല്‍കി. ഒന്നു പുഞ്ചിരിച്ചശേഷമായിരുന്നു രവിസ്വാമിയുടെ നെറ്റിയില്‍ ഭസ്മക്കുറി വരച്ചത്. ഭഗവാനെ നമസ്‌കരിക്കാനായി രവി സ്വാമി കുനിഞ്ഞപ്പോള്‍ മുണ്ടിനു താഴെ കാല്‍മുട്ടുമുതലുള്ള ഭാഗം ഉണ്ടായിരുന്നില്ല. നിവര്‍ന്നു നോക്കിയപ്പേഴേക്കും ആ രൂപം അപ്രത്യക്ഷനാകുകയും ചെയ്തു.
അവിടെയെല്ലാം കറങ്ങി നടക്കുമ്പോള്‍ ഒരു മഞ്ഞുപാളിയുടെ മുകളില്‍ വീണ്ടും ആ രൂപത്തെ കാണാനായി. കൂടെയുണ്ടായിരുന്ന ല്ലാവര്‍ക്കും പരമശിവശന്റെ ദര്‍ശനം ലഭിച്ചു. സഞ്ചാരികളെല്ലാം തണുപ്പിനെ ചെറുക്കാന്‍ പലവസ്ത്രങ്ങള്‍ ധരിച്ചുനടക്കുേമ്പാഴാണ് അര്‍ധനഗ്നനായി ഭഗവാനെ കണ്ടത്. അതൊരു അത്ഭുതസംഭവമായി രവി സ്വാമി കാണുന്നു.
ഫോണില്‍ ഒരാള്‍ വിളിച്ചാല്‍ അയാളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും പറയാന്‍ രവി സ്വാമിക്കു കഴിയും. മറ്റു ജ്യോതിഷികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ കഴിവാണ്. ഒരാളെ നേരില്‍ കാണാതെതന്നെ അയാളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാന്‍ കഴിയുക എന്നാണ് അദ്ദേഹം പറയുന്നത്. ധാരാളം ആളുകള്‍ രവി സ്വാമിയുടെ ആരാധകരായുണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ ആര്‍ക്കും പരീക്ഷിച്ച് അറിയാവുന്നതാണ്