ആരെയും ഞെട്ടിക്കുന്നതാണ് ഈ സംഭവം. മരിച്ചുപോയ ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുകയാണ് ഒരു ഭാര്യ. ബന്ധങ്ങൾക്ക് തീരെ വിലയില്ലാത്ത ഈ കാലത്ത് ആരെയും അമ്പരപ്പിക്കുന്നതാണ് ഇവരുടെ ജീവിതം. മുംതാസിന്റെ ഓർമ്മയ്ക്ക് താജ്മഹൽ നിർമ്മിച്ച ഷാജഹാന്റെ പ്രണയത്തിനും അപ്പുറമാണ് ഈ സ്ത്രീ അവരുടെ ഭർത്താവിനോട് കാണിക്കുന്ന സ്നേഹം. 35 വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം ഇരുവരും സിനിമ കണ്ടു മടങ്ങുമ്പോൾ ലോറി ഇടിച്ചാണ് ഇവരുടെ ഭർത്താവ് മരിച്ചത്.
മൂന്നു മക്കളെ ബന്ധുക്കളെ ഏൽപ്പിച്ച് ഇവർ അന്ന് ഭർത്താവിന്റെ കല്ലറയിൽ ഇരിപ്പു തുടങ്ങിയതാണ്. കുഴിമാടത്തിന്റെ മുകളിൽ കല്ലറ അല്പം വിപുലമായി നിർമ്മിച്ചിട്ടുണ്ട്. ഒരാൾക്ക് കഷ്ടിച്ച് അകത്ത് ഇരിക്കാം. പൂർണ സമയവും ഇവിടെ തന്നെയാണ് ഇവർ ചെലവഴിക്കുന്നത്. ഭർത്താവിനോട് സംസാരിച്ച്, കുശലം പറഞ്ഞ്, അവരങ്ങനെ കഴിയുന്നു. കരഞ്ഞ് ദുഃഖിച്ച് ഇരിക്കുകയാണ് എന്ന് ധരിക്കരുത്. കുളിച്ചൊരുങ്ങി സിന്ദൂരം ഒക്കെ അണിഞ്ഞു നല്ല സുന്ദരിയായി ആണ് ഈ അമ്മ ഇവിടെ ഇരിക്കുന്നത്.
അങ്ങനെ ഒരുങ്ങുന്നതാണ് ഭർത്താവിന് ഇഷ്ടം എന്ന് അവർ പറയുന്നു.ബന്ധുക്കളും നാട്ടുകാരും ഒക്കെ തികഞ്ഞ പിന്തുണയാണ് ഈ സ്നേഹത്തിന് നൽകുന്നത്. മരണം വരെ ഭർത്താവിന്റെ കല്ലറയിൽ തന്നെ കഴിയണം. പിന്നെ അതിനടുത്തു തന്നെ ഒരു കുഴിമാടത്തിൽ വിശ്രമിക്കണം. അതുമാത്രമാണ് ഇവരുടെ ആഗ്രഹം.പകരം വയ്ക്കാനില്ലാത്ത ഈ സ്നേഹ മാതൃക തമിഴ്നാട്ടിലെ ഈ ഗ്രാമത്തിൽ മാത്രം ഒതുങ്ങേണ്ട കഥയല്ല. ലോകം മുഴുവൻ അറിയേണ്ട നിസ്വാർത്ഥ സ്നേഹത്തിൻറെ കഥയാണ് …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ