Master News Kerala
Story

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

കൈകൊണ്ട് ചിത്രം വരയ്ക്കാൻ തന്നെ എത്ര ബുദ്ധിമുട്ടാണ് എന്നറിയാം. കഴിവ് മാത്രമല്ല നല്ല ശ്രദ്ധയും ക്ഷമയും ഒക്കെ വേണം. അപ്പോൾ മൂക്കുകൊണ്ട് ചിത്രം വരച്ചാലോ. അങ്ങനെ ഒരു കൂട്ടം ആളുകളെ കാണണമെങ്കിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ എത്തണം. കരുനാഗപ്പള്ളി വർണ്ണം ചിത്രകല അക്കാദമിയിലാണ് ഈ വേറിട്ട കാഴ്ച. 

വർണ്ണം അനി എന്ന ചിത്രകലാ അധ്യാപകനാണ് ഈ സ്ഥാപനം നടത്തുന്നത്.

കൈകൊണ്ടു മാത്രമല്ല കാൽകൊണ്ടും നാവുകൊണ്ടും മൂക്കുകൊണ്ടും ഒക്കെ ചിത്രം വരച്ച് മുമ്പേ പ്രശസ്തനാണ് അനി വർണ്ണം. ഓടുന്ന ബൈക്കിൽ ഇരുന്നു പോലും പുള്ളിക്കാരൻ ചിത്രം വരച്ചിട്ടുണ്ട്. നാവുകൊണ്ടുള്ള അനിയുടെ ചിത്രരചന കൊറിയൻ ഡോക്യുമെൻററിക്ക് പ്രമേയം ആയിരുന്നു. പിന്നീട് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളും കരുനാഗപ്പള്ളിയിൽ അനിയെ തേടിയെത്തി.

പ്രശസ്തി ആഗ്രഹിച്ച് തന്നെയാണ് വേറിട്ട വഴി തെരഞ്ഞെടുത്തത് എന്ന് അനി വർണം തുറന്നു പറയുന്നു. എന്നാൽ നാട്ടിൽ വേണ്ടത്ര അംഗീകാരം ഇന്നും ലഭിക്കുന്നില്ല.

പലർക്കും പരിഹസിക്കാൻ ആണ് താല്പര്യം. എന്നാൽ തന്റെ വഴിയിലൂടെ തന്നെ മുന്നോട്ടു പോവുകയാണ് ഈ ചെറുപ്പക്കാരൻ. ഒപ്പം ഭാര്യയും ഒരുപറ്റം ശിഷ്യരും ഉണ്ട്. 

ലഹരി വിരുദ്ധ സന്ദേശം പകരാനായി അനിയുടെ ശിഷ്യർ മൂക്ക് കൊണ്ട് വരച്ച ചിത്രം  ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നാല് മണിക്കൂർ സമയമെടുത്താണ് 24 ഓളം കുട്ടികൾ ചേർന്ന് ചിത്രം വരച്ചത്. വളരെ മനോഹരമായ ചിത്രം. ഇനി ഗിന്നസ് ബുക്കിൽ കയറിപ്പറ്റുകയാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.

അവാർഡുകൾക്കും പുരസ്കാരങ്ങൾക്കും ഒന്നും പിന്നാലെ പോകുന്ന ആളല്ല ഈ ചിത്രകാരൻ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ താങ്ങി നടന്നാൽ മാത്രമേ അതൊക്കെ കിട്ടുയെന്ന് അനി വർണ്ണം പറയുന്നു. അതിന് താല്പര്യമില്ലാത്തതിനാൽ തന്നെ അങ്ങനെ ശ്രമിച്ചിട്ടില്ല. എന്നാൽ അർഹതയ്ക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ഇവരെ തേടിയെത്തിയിട്ടുണ്ട്. എന്തായാലും ഈ വേറിട്ട ചിത്രകാരനും ശിഷ്യരും വേറിട്ട ചിത്രകലാ വഴിയിലൂടെ മുന്നോട്ടു പോവുകയാണ്. സൂക്ഷിക്കുക, വേണ്ടിവന്നാൽ അവർ മൂക്കുകൊണ്ട് ക്ഷ, ണ്ണ വരപ്പിച്ചു കളയും.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

തലസ്ഥാനനഗരത്തിൽ അഴിഞ്ഞാടി മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ കൊടുത്തിട്ടും പോലീസിന് കുലുക്കമില്ല …

Masteradmin

മകൾ ഇഷ്ടമുള്ള ആളുടെ കൂടെ പോയതിന് അച്ഛനും അമ്മയും ചെയ്തത്…

Masteradmin

ഗൗരി വരും, ജഗന്നാഥൻ കാത്തിരിക്കുന്നു… ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവില്ല…

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

ഇവിടുത്തെ ദൈവത്തെ കണ്ടാൽ ആരും ഞെട്ടും; ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്പലം…

Masteradmin

ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുന്ന ഭാര്യ…

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin

ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ

Masteradmin

ലൈഫ് മിഷൻ പദ്ധതിയിലെ വീടുപണിയിൽ പറ്റിക്കപ്പെട്ട വൃദ്ധ നീതി തേടുന്നു …

Masteradmin

ഉള്ളിലുള്ളത് കുട്ടിച്ചാത്താനല്ല ആരായാലും ഈ അമ്മ പുറത്തെടുക്കും

Masteradmin