മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ വളരെ വലിയ നടന്‍മാരാണ്. പേക്ഷ, ഇവരെക്കുറിച്ചു മദ്യപിച്ച് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയെന്നോ അപമര്യാദയായി പെരുമാറിയെന്നോ ഒരു പരാതിയുമില്ല. പറയുന്നത് പഴയകാലനടനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും മോഹന്‍ലാലുമായി അടുത്ത ബന്ധവുമുള്ള ബദറുദ്ദീനാണ്. ഇവരേക്കുറിച്ചുള്ള പരാതി ഇവരുടെ ഡേറ്റ് കിട്ടുന്നില്ല എന്നുള്ളതായിരുന്നു.
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ നല്ല മദ്യപാനിയായിരുന്നു. പക്ഷേ, അനവസരത്തില്‍ മദ്യപിച്ച് അദ്ദേഹം അലമ്പുണ്ടാക്കുമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹം നല്ല നടനല്ല. അത് ഒരു പ്രഫഷണല്‍ സമീപനമല്ല. ജഗതിയും തിലകനും നരേന്ദ്രപ്രസാദുമൊക്കെ മദ്യപിക്കുമെങ്കിലും ഒരിക്കലും അഭിനയിക്കുന്ന സമയത്തൊന്നും നിലയില്ലാതെ മദ്യപിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ് ഇന്‍ഫഌവന്‍സില്‍ അവര്‍ ക്യാമറയുടെ മുമ്പില്‍ വരില്ല. അതുകഴിഞ്ഞാല്‍ മദ്യത്തില്‍ മുങ്ങിയാല്‍ പോലും.
മുമ്പൊക്കെ നിര്‍മ്മാതാക്കളായിരുന്നു സിനിമ നിയന്ത്രിച്ചുകൊണ്ടിരുന്നത്. ഡയറക്ടര്‍മാരും സംവിധായകരുമാണ് മുമ്പ് കഥ തെരഞ്ഞെടുത്തിരുന്നത്. ഇന്ന് ആര്‍ക്കാണ് സിനിമയുടെ കടിഞ്ഞാണ്‍?. നടന്‍മാര്‍ വിചാരിച്ചാല്‍ സിനിമയെ നിയന്ത്രിക്കാന്‍ കഴിയില്ല. നടന്‍ രതീഷിന് മോഹന്‍ലാലിനെവച്ച് സിനിമയെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുമുമ്പ് രതീഷ് മരിച്ചെന്ന് ബദറുദ്ദീന്‍ പറഞ്ഞു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ