കൊടും വനത്തില്‍ ഒറ്റയ്ക്കു താമസിക്കുകയാണ് ശ്രീകുമാര്‍. ഉരുള്‍പൊട്ടലും ആനയുടെ ആക്രമണവുമെല്ലാമുള്ള വനമേലയിലാണ് വിചിത്രജീവിത രീതികളുള്ള ശ്രീകുമാറിന്റെ ജീവിതം.
വേഷത്തില്‍ ചെഗുവേര
ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ശ്രീകുമാര്‍ എപ്പോഴും ധരിക്കുന്നത്്. ടെറസ്‌ക്യൂ എന്നാണ് നാട്ടുകാര്‍ ശ്രീകുമാറിനെ വിളിക്കുന്നത്. വനത്തിനകത്തുള്ള ശ്രീകുമാറിന്റെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്നതു വിചിത്രമായ കാഴ്ചകളാണ്. മരത്തിനു മുകളില്‍ കയറ്റിവച്ചിരിക്കുന്ന ഒരു ബൈക്കാണ് അതിലൊന്ന്. ഉരുള്‍പൊട്ടലിലും മറ്റും മരിച്ചുപോയ ഒപ്പമുണ്ടായിരുന്ന 17 പേരുടെ ഓര്‍മയ്ക്കായാണ് ബൈക്ക് അങ്ങനെ വച്ചിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
വീടിനു സമീപത്ത് ആനയും പുലിയും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെത്താറുണ്ട്. ഇവിടെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് എല്ലാവരെയും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ശ്രീകുമാര്‍ ഒഴിയാന്‍ തയാറായില്ല. ഇനി ഇവിടെ അഞ്ഞൂറുവര്‍ഷത്തേക്ക് ഉരുള്‍പൊട്ടില്ലെന്നാണ് ശ്രീകുമാറിന്റെ വാദം.
മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാഴ്ച ശ്രീകുമാര്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. ഇടുക്കി അണക്കെട്ടിലെ ടെക്‌നോളജി ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് ശ്രീകുമാര്‍ പറയുന്നത്്. 17 ബള്‍ബുകള്‍ക്കു പ്രകാശിക്കാനുള്ള വൈദ്യുതിയാണ് ശ്രീകുമാറിന് ഇതില്‍നിന്നു ലഭിക്കുന്നത്. രസകരമായ ജീവിതത്തില്‍ സ്വയം ആസ്വദിച്ചു കഴിയുകയാണ് ശ്രീകുമാര്‍. സ്വന്തമായി നിര്‍മിച്ച വീട്ടില്‍ കഴിയുന്ന ശ്രീകുമാറിന് ഇപ്പോള്‍ ഒന്നിനെയും ഭയമില്ല. ബോണസായി കിട്ടിയ ജീവിതമാണ് ഇതെന്നാണു ശ്രീകുമാറിന്റെ അഭിപ്രായം.