Master News Kerala
Uncategorized

ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…

മതത്തിൻറെ വേലിക്കെട്ടുകൾക്കകത്ത് ദൈവത്തെ ചുരുക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തുമുണ്ട്. അതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഒരു ക്രിസ്ത്യൻ വൈദികൻ. ആംഗ്ലിക്കൻ സഭയിൽ വൈദികനായിരുന്ന മനോജ് അച്ചൻ ലോകത്തിന് തന്നെ അങ്ങനെ മാതൃകയാകുന്നു. ദിവസങ്ങളായി അദ്ദേഹം വ്രതം എടുത്തിരിക്കുകയാണ്. ശബരിമലയിൽ പോയി അയ്യപ്പനെ കാണാൻ വേണ്ടിയാണ് അത്.

അതിനെതിരെ ഏറ്റവും അധികം എതിർപ്പുയർന്നത് ആദ്യം സഭയിൽ നിന്നു തന്നെയാണ് എന്ന് അച്ചൻ പറയുന്നു. പലയിടത്തുനിന്നും ഭീഷണികൾ ഉണ്ടായി. എന്നാൽ ഈ മനുഷ്യൻറെ നിശ്ചയദാർഢ്യം അതിനെല്ലാം ഉപരിയായിരുന്നു. മത്സ്യമാംസാദികളെല്ലാം ഉപേക്ഷിച്ച് കൃത്യമായ വ്രതത്തിലാണ് മനോജ് അച്ചൻ. 

ശുശ്രൂഷ നടത്താനുള്ള ലൈസൻസ് ഇതിൻറെ പേരിൽ സഭ റദ്ദാക്കിയിട്ടുണ്ട്. അതൊന്നും മനോജച്ചൻ കാര്യമാക്കുന്നതേയില്ല. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായ ഇദ്ദേഹം നിരവധി മൾട്ടി നാഷണൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകും എന്ന് ഓർത്ത് ഭയപ്പെടുന്നതേയില്ല. ഭാര്യയും പിജിക്ക് പഠിക്കുന്ന മകളും അച്ചന് പൂർണ്ണ പിന്തുണ നൽകുന്നു. 

എന്താണ് അയ്യപ്പനെ കാണാൻ പോകുന്നത് എന്ന് ചോദിച്ചാൽ ക്രിസ്തുവിനൊപ്പം അയ്യപ്പനെയും താൻ വിശ്വസിക്കുന്നുണ്ട് എന്നാണ് അച്ചൻറെ മറുപടി. ദൈവം എല്ലാവരുടെയും ഉള്ളിലുണ്ട്. അത് തിരിച്ചറിയുന്നത് മാത്രമാണ് പ്രധാനം.അത് അറിഞ്ഞു കഴിഞ്ഞാൽ മറ്റുള്ളവർ എന്തു പറയുന്നു, ചിന്തിക്കുന്നു എന്ന് നമുക്ക് നോക്കേണ്ട ആവശ്യം വരികയില്ല. ഹിന്ദുവായാലും ക്രിസ്ത്യൻ ആയാലും മുസ്ലീമായാലും ബുദ്ധമതക്കാരനായാലും എല്ലാം ദൈവം ഒന്നു മാത്രമേ ഉള്ളൂ എന്ന സങ്കൽപ്പത്തിലൂന്നി പ്രവർത്തിക്കുകയാണ് വേണ്ടത്. 

മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറത്ത് മാനവികതയിലൂന്നി പ്രവർത്തിക്കുന്ന മനോജ് അച്ചനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ആ താത്തയോട് അയാൾ ചെയ്തത് ഒരു സ്ത്രീയോടും ചെയ്യരുത്….

Masteradmin

നിവിൻ പോളി എന്നെ ഏറെ വലച്ചു; തുറന്നടിച്ച് ഒരു നിർമ്മാതാവ്

Masteradmin

ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

വേലുസ്വാമി കടിച്ചു തുപ്പിയാൽ ഏത് ബാധയും രോഗവും പമ്പകടക്കും….

Masteradmin

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസിനു പിന്നില്‍

Masteradmin

സ്വർഗ്ഗത്തിലെ കനി കൊല്ലം ചിതറയിൽ സുലഭം…

Masteradmin