Master News Kerala
Cinema

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

കന്യാകുമാരി മൂന്നു സമുദ്രങ്ങളുടെ സംഗമഭൂമിയാണ്. ഇവിടെ പുരാണങ്ങളില്‍ പറയുന്ന അവസാന അവതാരം പിറവിയെടുക്കുമോ? സൈറസ് ചേട്ടനു ദൈവം നല്‍കിയ അരുളപ്പാടനുസരിച്ച് ഏതുനിമിഷവും കന്യാകുമാരിയില്‍ കല്‍ക്കി അവതാരം പിറവിയെടുക്കാം. കാത്തിരിക്കൂ. പാലും തേനുമൊഴുകുന്ന ആ നാളെ ഉടന്‍ ഇവിടെ പിറവികൊള്ളും. കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. എന്നാല്‍ കന്യാകുമാരി സ്വദേശിയായ സൈറസ് ചേട്ടന് അതില്‍ അത്ഭുതങ്ങളൊന്നുമില്ല. എല്ലാം ദൈവത്തിന്റെ ഹിതം എന്നേ അദ്ദേഹം പറയുന്നുള്ളു. വിനയാന്വിതനായി കല്‍ക്കി അവതാരത്തെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം കാത്തിരിക്കുന്നു.

അരുളപ്പാട്

അടുത്തിടെയാണ് സൈറസ് ചേട്ടന് ആ തിരിച്ചറിവ് ഉണ്ടാകുന്നത്. അടുത്ത കല്‍ക്കി അവതാരം താനാണെന്ന്. തന്റെ നാവിലൂടെ കല്‍ക്കി അവതാരം പിറവികൊള്ളും എന്നാണ് സൈറസ് ചേട്ടന്‍ പറയുന്നത്. അതിനു കാരണവുമുണ്ട്. പ്രവാചകനായ നോസ്ട്രദാം പറഞ്ഞതനുസരിച്ച് 2024ലാണ് ലോകത്ത് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഒരേ സമയം ഒന്നിലധധികം അവതാരങ്ങള്‍ ഉണ്ടാവുകയുമില്ല. അങ്ങനെ നോക്കുമ്പോള്‍ കല്‍ക്കി അവതാരത്തിനു പറ്റിയ സമയമാണ് ഇത്. പരിശുദ്ധാത്മാവാണ് സൈറസിനെ കല്‍ക്കിയാക്കി മാറ്റുക.
കല്‍ക്കിയുടെ അവതാരംസംഭവിച്ചുകഴിഞ്ഞാല്‍ ലോകത്ത് നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൈറസ് പറയുന്നു. രാജഭരണം അവസാനിക്കും. ജനാധിപത്യം അവസാനിക്കും, ഏകാധിപത്യവും അവസാനിക്കും. പിന്നെ ലോകത്തിന് ഒരു അധിപനെ ഉണ്ടാവൂ. അത് സൈറസ് എന്ന പുതിയ കല്‍ക്കിയായിരിക്കും. ബൈബിളില്‍ പറയുന്നതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രഹസ്യധനം സൈറസിന്റെ കൈകളില്‍ വരും. എന്തുചോദിച്ചാലും ആളുകള്‍ അത് സൈറസിനു നല്‍കിയിരിക്കും. അല്ലെങ്കില്‍ അതിന്റെ ഫലം കുഷ്ടരോഗവും മറ്റുമായി അവര്‍ അനുഭവിക്കേണ്ടിവരും.
ഇന്ത്യയില്‍നിന്നുബ്രിട്ടീഷുകാര്‍ കൊണ്ടുപോയ കൊഹിനൂര്‍ രത്‌നം ചോദിച്ചു വാങ്ങി ഭാരതത്തിനു സമര്‍പ്പിക്കും. ഇപ്പോള്‍ നഷ്ടപ്പെട്ട അതിന്റെ പ്രഭ വര്‍ധിപ്പിച്ചായിരിക്കും നല്‍കുക. കല്‍ക്കി അവതാരത്തിന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യം ജറുസലേം ദേവാലയം പുതുക്കി പണിയുക എന്നതാണ്. അത് കല്‍ക്കി നിര്‍വഹിക്കും.
ദൈവത്തിന് ഏറ്റവും വേണ്ടപ്പെട്ടയാളായ യാക്കോബിന് പുനര്‍ ജന്മം നല്‍കുക എന്നതു കല്‍ക്കിയുടെ ലക്ഷ്യമാണ്. ജോമോന്‍ പുത്തന്‍പുരയ്ക്കല ആവശ്യപ്പെട്ടാല്‍ സിസ്റ്റര്‍ അഭയയ്ക്ക് കല്‍ക്കി പുനര്‍ജന്മം നല്‍കും. കാരണം ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അഭയയ്ക്കായി ഏറ്റവും അധികം പീഡനം ഏറ്റുവാങ്ങിയത്. കല്‍ക്കി എത്തുന്നതോടെ ലോകത്തിന്റെ ഭാരം കുറയും. കുറ്റവാളികള്‍ കുറയുന്നതുകൊണ്ട് പോലീസിന് ജോലി എളുപ്പമാകും. രോഗികള്‍ കുറയും. അങ്ങനെ സുവര്‍ണകാലമായിരിക്കും കല്‍ക്കിയുടെ അവതാരത്തോടെ ഉണ്ടാകുക എന്ന സൈറസ് പറയുന്നു.

ഒറ്റയ്ക്ക് ഒരു ചെറുവീട്ടില്‍ താമസിക്കുന്ന സൈറസിന് ഈ തോന്നലുകള്‍ എവിടെനിന്നു കിട്ടി എന്ന് അറിവില്ല. എന്നാല ലോകാവസാനത്തെക്കുറിച്ചും കല്‍ക്കിയെക്കുറിച്ചും ചിന്തിച്ചിരിക്കുന്നവര്‍ക്ക് സൈറസ് ചില പ്രതീക്ഷകള്‍ നല്‍കുന്നു. എന്നാല്‍ സൈറസ് മാനസികമായി ഏതുനിലയിലാണെന്നു പരിശോധിച്ചു തന്നെ അറിയേണ്ടിവരും

Related posts

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

സൂപ്പർസ്റ്റാർ ആയ ശേഷം മമ്മൂട്ടി ആളാകെ മാറി; തുറന്നുപറഞ്ഞ് പഴയ കോസ്റ്റ്യൂം ഡിസൈനർ …

Masteradmin