Master News Kerala
Uncategorized

സ്വർഗ്ഗത്തിലെ കനി കൊല്ലം ചിതറയിൽ സുലഭം…

നിത്യയൗവനമാണ് മനുഷ്യരുടെ എല്ലാം ആഗ്രഹം. എങ്ങനെ നിത്യ യൗവനം നേടും? സ്വർഗ്ഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കഴിച്ചാൽ കുറച്ചൊക്കെ ഗുണം ചെയ്യും എന്നാണ് പലരുടെയും വിശ്വാസം. വളരെ അപൂർവ്വമായാണ് ഇത് പക്ഷേ കിട്ടുന്നത്. ഇപ്പോൾ കേരളത്തിൽ പലയിടത്തും ഗാഗ് ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. എന്നാൽ കൊല്ലം ജില്ലയിൽ ഒരു സ്ഥലത്ത് അഞ്ചാറു വർഷങ്ങളായി ഗാഗ് ഫ്രൂട്ട് സുലഭമാണ്. കടയ്ക്കൽ ചിതറയിലെ ബാച്ചൂസ് എന്ന നഴ്സറിയിലാണ് ഇത് കൃഷി ചെയ്യുന്നത്.

സിദ്ധിക്കും ഭാര്യ സജീനയുമാണ് ഫാം നടത്തുന്നത്.സ്വർഗ്ഗത്തിലെ കനിയെ കുറിച്ച് അറിയേണ്ടവരും അത് ആവശ്യമുള്ളവരും എല്ലാം ഇവിടെ എത്തിയാൽ നിരാശരായി പോവേണ്ടി വരില്ല. ഈ ഇനത്തിൽ ആൺ ചെടിയും പെൺചെടിയും ഉണ്ട്. രണ്ട് ചെടിയും അടുത്തടുത്ത് നട്ടെങ്കിൽ മാത്രമേ വിളവ് ഉണ്ടാകു എന്ന് ഇവർ പറയുന്നു. ഇവിടെ നിന്ന് വിത്തുകളും വിൽക്കാറുണ്ട്. തുച്ഛമായ നിരക്കിലാണ് വിത്തുകൾ നൽകുക. പക്ഷേ കിളിച്ചു വരുമ്പോൾ ആൺ ചെടിയും പെൺ ചെടിയും ഉണ്ടാവുക എന്നത് കൊണ്ടുപോകുന്നവരുടെ ഭാഗ്യം പോലെ ഇരിക്കും. പത്തു വിത്തുവരെ ഏതാണ്ട് 200 രൂപയ്ക്ക് ഇവർ നൽകുന്നുണ്ട്. ഈ ഫലം വലിയ രുചി ഉള്ളതൊന്നും അല്ല. മുറിച്ചു നോക്കിയാൽ മാംസളമായ ഉൾഭാഗം ആണ് ഉള്ളത്. വലിയ പഴം ആണെങ്കിൽ 20 വിത്തുകൾ വരെ ഉണ്ടാകും. മഞ്ഞ നിറമുള്ള ഭാഗത്ത് ചെറിയ ചവർപ്പുമുണ്ട്. 

എന്തായാലും ഗാഗ് ഫ്രൂട്ടിന് നമ്മുടെ നാട്ടിൽ ആവശ്യക്കാർ ഏറിവരുകയാണ്. ആരോഗ്യദായകമായ നിരവധി പോഷക വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയിൽ മറ്റു പലരും ആദ്യ കൃഷിക്കാരൻ എന്ന അവകാശവാദം ഉന്നയിക്കാറുണ്ടെങ്കിലും ഇവർ തറപ്പിച്ചു പറയുന്നു തങ്ങളാണ് ഏറ്റവും ആദ്യം ഇവിടെ ഗാഗ് ഫ്രൂട്ട് കൃഷി ചെയ്തതെന്ന്. എന്തായാലും ബാച്ചൂസിൽ സുലഭമാണ് ഈ പഴങ്ങൾ. പഴങ്ങൾ ആയാലും അതിൻറെ തൈകൾ ആയാലും വിത്തുകൾ ആയാലും ഇവിടെ ലഭിക്കും. സ്വർഗത്തിലെ കനിതേടി അലയുന്നവർക്ക് സ്വാഗതം ഓതുകയാണ് ഈ കുടുംബം.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍

Masteradmin

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസിനു പിന്നില്‍

Masteradmin

നിവിൻ പോളി എന്നെ ഏറെ വലച്ചു; തുറന്നടിച്ച് ഒരു നിർമ്മാതാവ്

Masteradmin

ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…

Masteradmin