Master News Kerala
Story

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

രാവും പകലുമെല്ലാം വെള്ളത്തിൽ കഴിയുക. അതും ആറ്റിലെ ചെളിവെള്ളത്തിൽ… ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരരുതേയെന്നാണ് കണ്ണൻ എന്നു പറയുന്ന യുവാവിനെ കാണുന്നവർ എല്ലാം പ്രാർത്ഥിച്ചിട്ടുണ്ടാവുക. അൽപം പോലും ചൂട് സഹിക്കാൻ കഴിയില്ല എന്നതാണ് ഈ യുവാവിന്റെ പ്രശ്നം. കുട്ടിക്കാലം മുതൽ ഈ രോഗമുണ്ട്. വെയിൽ കൊണ്ടാൽ തൊലി പൊട്ടിയിളകും. പഴുത്ത് വ്രണമാകും. ചെയ്യാത്ത ചികിത്സകളില്ല. പോകാത്ത ആശുപത്രികളില്ല. ​പൂജയും പ്രാർത്ഥനകളുമൊക്കെ ഒത്തിരി ചെയ്തു. എന്നാൽ കഴിഞ്ഞ 20 വർഷമായി ആറ്റിൽ തന്നെ കഴിയുകയാണ് ഈ ചെറുപ്പക്കാരൻ. 

രാത്രിയിലും വെള്ളത്തിൽ തന്നെയാണ് കിടക്കുന്നത്. മൂത്ത സഹോദരി മാത്രമാണ് ഉള്ളത്. സമയാസമയം ആഹാരം ആറ്റിൽ എത്തിച്ച് നൽകുന്നത് അവരാണ്. പണിക്ക് പോയി സഹോദരനെ പൊന്നുപോലെ നോക്കുകയാണ് ഈ യുവതി. 

ഭക്ഷണം കൊണ്ടുവരുമ്പോൾ ഓടിവന്ന് കഴിച്ച് ഞൊടിയിടയ്ക്കുള്ളിൽ കണ്ണൻ വീണ്ടും വെള്ളത്തിലിറങ്ങിക്കിടക്കും. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം ദേഹത്ത് ഒഴിച്ച് തണുപ്പിച്ച് കൊടുക്കണം. അതീവ ദുരിതമാണ് ഈ യുവാവ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

സ്കൂളിൽ പോലും പോകാൻ ആയിട്ടില്ല. വെളളത്തിലെ ജീവികളെയൊന്നും ഇപ്പോൾ പേടിയില്ല. രാത്രി ആറ്റിൽ കഴിയുന്നതിനും ഭയമില്ല. അതിലൊക്കെ വലുതാണ് ദേഹത്ത് ചൂടു കൊള്ളുമ്പോൾ ഇയാൾ അനുഭവിക്കുന്ന വേദന. മറ്റ് ആർക്കും ഈ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കാം

Related posts

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

Masteradmin

75 വയസ്സിലും കുഞ്ഞിപ്പെണ്ണ് കിണർ കുഴിക്കുന്നത് കണ്ടാൽ ആരും ഞെട്ടും…

Masteradmin

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

Masteradmin

ആരെയും ഞെട്ടിക്കും നാഗദൈവം എന്ന ഈ നാഗ സൈരന്ധ്രി

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin

അച്ഛനും മക്കളും കൂടി ദൈവമാക്കി; പിന്നെ യുവതി കാണിച്ചത് …

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin