Master News Kerala
Story

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

കണ്ടാൽ ഒരു സാധാരണ സ്ത്രീ ആണെന്ന് തോന്നും. അമ്മൻകുടവും തലയിലേന്തി വന്ന സ്ത്രീകൾക്കൊപ്പം ഉള്ള ഒരു വൃദ്ധ. അവരുടെ ദേഹത്ത് സംസാരത്തിനിടെ ഒന്ന് തൊട്ടതോടെയാണ് ഞെട്ടിപ്പോയത്. മെലിഞ്ഞ ശരീരത്തിന് ചേരാത്ത എനർജിയോടെയുള്ള തുള്ളൽ. ചോറ്റാനിക്കര അമ്മ സ്വന്തം ആളാണെന്നാണ് ഈ അമ്മ പറയുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് അമ്മയെ കണ്ടുമുട്ടിയത്. ചോറ്റാനിക്കര അമ്മ മാത്രമാണ് എന്ന് ധരിക്കരുത്. പല പല ദൈവങ്ങൾ ഈ അമ്മയുടെ ദേഹത്ത് വരുമത്രേ. നിമിഷനേരം കൊണ്ടാണ് ഭാവങ്ങൾ മാറിമറിയുന്നത്. ഓരോ ദൈവത്തിനും അനുസരിച്ചുള്ള അഭിനയവും തുള്ളലും ഒക്കെ കാണേണ്ടത് തന്നെ. വലിയ ശക്തി പ്രകടിപ്പിക്കുന്ന തരത്തിലാണ് അമ്മയുടെ തുള്ളൽ. ചോറ്റാനിക്കര അമ്മയെ കാണാൻ എറണാകുളത്ത് വന്നിട്ടുണ്ടെന്ന് ഈ അമ്മ പറയുന്നു. കൊടുങ്ങല്ലൂർ അമ്മയും മറ്റ് പല ദൈവങ്ങളും ഈ അമ്മയുടെ ദേഹത്ത് എത്തും. നാഗത്താൻ എത്തുമ്പോൾ അത് അനുസരിച്ചുള്ള തുള്ളലാണ്. ഓരോ ദൈവങ്ങൾക്കും അനുസരിച്ച് ആണ് തുള്ളൽ. ഹനുമാൻ വന്നാൽ അതിന് അനുസരിച്ച് പോലും വേഷ പകർച്ച ഉണ്ടാകും. തറയിൽ കിടന്ന് ഉരുണ്ട് ചില പരിപാടികളും ഉണ്ട് . ചേലയിൽ ഒക്കെ മണ്ണ് പറ്റിയാലും അമ്മയ്ക്ക് പ്രശ്നമല്ല. ഇത്ര ദൈവങ്ങളെ ഈ കൊച്ചു ശരീരത്തിൽ കൊണ്ടുനടക്കുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ ആവില്ല . കൂക്കിവിളിച്ചും അലറി കൂവിയും ഒക്കെയാണ് അമ്മ ദൈവമാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. എന്തായാലും മറ്റ് അത്ഭുത പ്രവർത്തികൾ ഒന്നും കാണിച്ച് കണ്ടില്ല. അതേസമയം ദൈവികമായ കഴിവ് സംബന്ധിച്ച് നന്നായി വാചകം അടിക്കുന്നുണ്ട്. ഇതൊക്കെയാണ് അമ്മയുടെ സ്പെഷ്യാലിറ്റികൾ. എന്തായാലും ദേഹത്ത് ഒന്ന് തൊട്ടപ്പോൾ ഇത്രയധികം ദൈവങ്ങളെ കാണിച്ചുതരുന്നത് ഇത് ആദ്യമാണ് തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിൽ എല്ലാവരും ദൈവമാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അവർ നല്ലതായി കച്ചവടം പഠിച്ചിരിക്കുന്നു. കേരളത്തിൻറെ സ്വന്തം കൊടുങ്ങല്ലൂർ അമ്മയും ചോറ്റാനിക്കര  അമ്മയും ഒക്കെ ഇപ്പോൾ തമിഴ്നാട്ടിലെ സ്ത്രീകളുടെ ശരീരത്താണ് എന്നാണ് തോന്നുന്നത്.

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ഒരു നാട് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ; ഇതൊരു മാതൃകാ ഗ്രാമം …

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ഫോറസ്റ്റുകാരുടെ മൂന്നാം മുറ; ഒടിഞ്ഞ വാരിയെല്ലുമായി ഒരു മനുഷ്യൻ

Masteradmin

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

മകൾ ഇഷ്ടമുള്ള ആളുടെ കൂടെ പോയതിന് അച്ഛനും അമ്മയും ചെയ്തത്…

Masteradmin

ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുന്ന ഭാര്യ…

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

ആരെയും ഞെട്ടിക്കും നാഗദൈവം എന്ന ഈ നാഗ സൈരന്ധ്രി

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

75 വയസ്സിലും കുഞ്ഞിപ്പെണ്ണ് കിണർ കുഴിക്കുന്നത് കണ്ടാൽ ആരും ഞെട്ടും…

Masteradmin