Master News Kerala
Story

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

വിശ്വാസം പലവിധമാണ്. പലതും ആ നാടിൻറെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും. അങ്ങനെ ഒരു സ്ഥലമാണ് അപ്പൂപ്പൻ കാവ്. 

ഈ ഗ്രാമവാസികൾ ഒന്നടങ്കം അപ്പൂപ്പന്റെ ശക്തിയിൽ വിശ്വസിക്കുന്നു. പുറം നാടുകളിൽ നിന്ന് കേട്ടറിഞ്ഞ് എത്തുന്നവരുടെ ആഗ്രഹങ്ങൾ പോലും ഇവിടെ സഫലമാകുന്നു. പുറമേ നിന്നു നോക്കിയാൽ ഒരു സാധാരണ കാവാണ് അപ്പൂപ്പൻ കാവ്. എന്നാൽ ഈ നാട്ടുകാർക്ക് വലിയ അത്ഭുത ശക്തികളുടെ കഥകളാണ് പറയാനുള്ളത്. കാവിലെ മരത്തിൽ ഒരു ശിവലിംഗത്തിന്റെ രൂപം തനിയെ ഉണ്ടായി വന്നിട്ടുണ്ട്. അതുപോലെ ശിവൻറെ വാഹനമായ കാളയുടെ തലയും മരക്കൊമ്പിൽ കാണാം. അവരുടെ സങ്കല്പ പ്രകാരം അത് നന്ദികേശരൂപമാണ്. കാവിനുള്ളിൽ സ്വർണ്ണനിറമുള്ള ഒരു പാമ്പ് ഉണ്ടെന്നും വിശ്വാസികൾ പറയുന്നു. എല്ലാവരുടെയും മുമ്പിൽ അത് എത്തില്ല. ചിലരുടെ മുമ്പിൽ മാത്രം പ്രത്യക്ഷപ്പെടും. ആരെയും ഉപദ്രവിച്ചിട്ടില്ല. പല രൂപത്തിൽ ആ പാമ്പ് വരാം. എന്ത് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അതെല്ലാം സാധിച്ചു കിട്ടും.

അപ്പൂപ്പനെ നേരിൽ കണ്ട അനുഭവമാണ് ഈ നാട്ടുകാരനായ രാജന് പറയാനുള്ളത്. ഒരിക്കൽ രാത്രി രണ്ടുമണിക്ക് ചീട്ടുകളി കഴിഞ്ഞ് കാവിന്റെ അതുവഴി വരുമ്പോഴാണ് മുൻപിൽ പോകുന്ന ആളെ കണ്ടത്. നരച്ച താടിയും പുറകിലേക്ക് നീണ്ട ചുരുണ്ട മുടിയും ഒക്കെയുള്ള തേജസ്സാർന്ന രൂപം.

തോടിന് അടുത്ത് എത്തിയപ്പോൾ അത് ഒരു ഗോളം പോലെ വെള്ളത്തിലേക്ക് പോയി. അന്ന് രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ആ രൂപം രാജന്റെ അടുത്തെത്തി.  അസമയത്ത് ഇനി അതുവഴി വരരുത്, ഞങ്ങളൊക്കെ നടക്കുന്ന സമയമാണ് … ഇതാണത്രേ പറഞ്ഞത്. പിന്നെ ഒരിക്കലും ആ സമയം അതുവഴി പോയിട്ടില്ല എന്ന് രാജൻ പറയുന്നു. 

കാവിൽ മൈക്കുമായി പോയ ഒരു ദിവസം സ്വർണ്ണവർണ്ണമുള്ള നാഗത്തെ കണ്ട കഥയും രാജൻ പറയുന്നുണ്ട്. പോകാൻ പറഞ്ഞപ്പോൾ അത് ഉടൻ അവിടെ നിന്ന് പോയി. 

ഈ നാട്ടിലെ സ്ത്രീകളടക്കമുള്ളവർക്ക് വലിയ വിശ്വാസമാണ് അപ്പൂപ്പൻ കാവ്. സ്ത്രീകൾക്ക് കാവിനുള്ളിൽ പ്രവേശനമില്ല. പണമൊന്നും ഇവിടെ നൽകേണ്ടതില്ല. ഒരു മുറുക്കാനോ എണ്ണയോ കരിവളയോ ഒക്കെ വാങ്ങി പ്രാർത്ഥിച്ചാൽ അപ്പൂപ്പൻ കാര്യം സാധിച്ചു കൊടുക്കും. രോഗങ്ങൾ മാറുന്നത് മുതൽ കന്നുകാലികളെ സംരക്ഷിക്കുന്നത് വരെ അപ്പൂപ്പൻ ആണെന്നാണ് ഈ നാട്ടുകാരുടെ വിശ്വാസം. കോട്ടയത്തിനടുത്ത് നിന്ന് വന്ന ഒരു സ്ത്രീയുടെ കഥയും ഇവർ പറഞ്ഞു.

ഗർഭം അലസി പോകുന്നതായിരുന്നു അവരുടെ പ്രശ്നം. കരിവള വാങ്ങിവച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു. പിന്നെ അടുത്തവർഷം ആ സ്ത്രീ വിളിക്കുന്നത് കുട്ടിയുണ്ടായി എന്ന് പറയാനാണ്. കുട്ടികൾക്കുണ്ടാകുന്ന പക്കിവാതം അടക്കമുള്ള രോഗങ്ങളും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മാറുമത്രെ. കരിവള വാങ്ങി പ്രാർത്ഥിച്ച ശേഷം രോഗബാധിയായ ഒരു കുട്ടി ഓടിനടക്കുന്ന കഥയും ഇവർ പങ്കുവയ്ക്കുന്നു. ഇതിൽ എത്രമാത്രം വസ്തുതകൾ ഉണ്ട് എന്ന് ഈ നാട്ടുകാർക്ക് മാത്രമേ അറിയൂ. പക്ഷേ ഒന്നു പറയാം. അത് അവരുടെ വിശ്വാസമാണ്. മറ്റാർക്കും ദോഷമില്ലാത്ത വിശ്വാസം. അത് അങ്ങനെ തുടരട്ടെ.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ

Related posts

ഏത് ഉഗ്രവിഷവും ഊതിയിറക്കും; ആശുപത്രിയിൽ നിന്ന് തള്ളിയ കേസുകളും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ വീട്ടമ്മ

Masteradmin

പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം

Masteradmin

അത്ഭുത സിദ്ധികൾ കാണിച്ച് ഞെട്ടിക്കുന്ന ട്രാൻസ്ജെൻഡർ ദൈവം; വയസ്സ് വെറും 17 മാത്രം ..

Masteradmin

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin

മകൾ ഇഷ്ടമുള്ള ആളുടെ കൂടെ പോയതിന് അച്ഛനും അമ്മയും ചെയ്തത്…

Masteradmin

ആരെയും ഞെട്ടിക്കും നാഗദൈവം എന്ന ഈ നാഗ സൈരന്ധ്രി

Masteradmin

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

Masteradmin