Master News Kerala
Story

ഏത് ഉഗ്രവിഷവും ഊതിയിറക്കും; ആശുപത്രിയിൽ നിന്ന് തള്ളിയ കേസുകളും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ വീട്ടമ്മ

കോട്ടയം പൊൻകുന്നത്തിനടുത്ത് കൊടുങ്ങൂരിലെ മോളി എന്ന സ്ത്രീയെ കണ്ടാൽ ഒരു സാധാരണ വീട്ടമ്മയാണ്. എന്നാൽ മോളി അവകാശപ്പെടുന്ന ചില കാര്യങ്ങളും അനുഭവസ്ഥർ പറയുന്നതും ഞെട്ടിക്കുന്ന കാര്യങ്ങൾ. ഏത് ഉഗ്രവിഷമുള്ള പാമ്പ് കടിച്ചാലും വിഷം ഊതി ഇറക്കും എന്നാണ് ഈ സ്ത്രീയുടെ അവകാശവാദം. പാരമ്പര്യമായി പകർന്നു കിട്ടിയ അറിവാണത്രേ ഇത്. പിതാവിൽ നിന്നാണ് മോളിക്ക് വിഷവൈദ്യം ലഭിച്ചത്. പാമ്പ് കടിച്ച മുറിവായിൽ കൂടി തന്നെയാണ് വിഷം ഇറക്കുക. രോഗിയുടെ തല മുതൽ താഴേക്ക് ഊതി ഊതിയാണ് വിഷം ഇറക്കുന്നത്. നീരുണ്ടെങ്കിൽ വെള്ളമോതി കൊടുക്കുകയും മറ്റും ചെയ്യും. ഇങ്ങനെ നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.  കോട്ടയം ജില്ലയിൽ നിരന്തരം പാമ്പുകടി ഏൽക്കുന്ന ഒരു പെൺകുട്ടിയെ രക്ഷിച്ചതായി ഇവർ പറയുന്നു. ആശുപത്രിയിൽ നിന്ന് വിട്ട കേസുകളിലും താൻ രക്ഷകയായിട്ടുണ്ടെന്നാണ് മോളിയുടെ അവകാശവാദം. ഗരുഡനാണത്രേ ഇവരുടെ ഉപാസനാമൂർത്തി. ഗരുഡനെ ഉപാസിക്കുന്നതിനാൽ മറ്റ് നാഗക്ഷേത്രങ്ങളിൽ ഒന്നും മോളിക്ക് പോകാനാവില്ല.

ജ്യോത്സ്യന്മാർ പ്രശ്നം വച്ചു നോക്കിയാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ തെളിയില്ലെന്നും മോളി അവകാശപ്പെടുന്നു.

മോളി വിഷം ഊതി ഇറക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മറ്റൊരു സ്ത്രീയെയും ഇവിടെ കണ്ടു. എന്നാൽ പാമ്പ് കടിച്ചതാണോ എന്ന് ഇവർക്ക് പൂർണമായും ഉറപ്പില്ല. തൊഴിലുറപ്പ് പദ്ധതിക്ക് പോയിരുന്നപ്പോഴാണ് മുറിവുണ്ടായത്. ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ എടുത്തു. എന്നാൽ നീരിന് കുറവുണ്ടായിരുന്നില്ല. അങ്ങനെയാണ് മോളിയുടെ അടുത്ത് എത്തിച്ചത്. കണ്ടപ്പോഴേ ഏത് പാമ്പാണ് കടിച്ചത് എന്ന് തനിക്ക് മനസ്സിലായിട്ടുണ്ടെന്ന് മോളി പറയുന്നു. ചിലരൊക്കെ ഫോൺ വിളിച്ച് വിഷയം പറയുമ്പോൾ തന്നെ കടിച്ച പാമ്പിനെ തനിക്ക് മനസ്സിലാവും എന്നാണ് ഇവർ പറയുന്നത്. എന്തായാലും നിരവധിപേർ ഇവരുടെ അടുത്ത് ചികിത്സ തേടി എത്തുന്നുണ്ട്. പാമ്പ് കടിയേറ്റാൽ ശാസ്ത്രീയമായ ചികിത്സാരീതികൾ തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്.

മോളി പറഞ്ഞതിന്റെയൊക്കെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്..

അത് ശരിയോ തെറ്റോ എന്ന് അറിയാനുള്ള ശാസ്ത്രീയ മാർഗങ്ങൾ പോലും നമ്മുടെ നാട്ടിൽ കുറവാണെന്നിരിക്കെ ജീവൻ വച്ച് ആരും പരീക്ഷിക്കാതിരിക്കുക.

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

പത്താം വയസ്സിൽ ബീഹാറിൽ നിന്ന് തട്ടിക്കൊണ്ടുവന്ന പെൺകുട്ടി; 50-ാം വയസിലും അവർ കേരളത്തിൽ അനുഭവിക്കുന്ന ദുരിതത്തിന്റെ കഥ കേട്ടാൽ ആരും ഞെട്ടും …

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ഇവര്‍ എങ്ങനെ ഇങ്ങനെയായി… ആണിനും പെണ്ണിനുമിടയിലെ ജീവിതം

Masteradmin

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin

ഏത് പ്രേതത്തെയും പുകച്ച് ചാടിക്കും ഈ സ്വാമി …

Masteradmin