Master News Kerala
Story

സംസാരശേഷിയില്ലാത്ത യുവതിയെ വിവാഹം കഴിച്ചു; സുഹൃത്തിന് കിഡ്നി നൽകി… ബിജുവിന്റെ ജീവിതം അമ്പരിപ്പിക്കുന്നത്.

ചങ്ങനാശേരി സ്വദേശി ബിജു രാഘവന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതാണ്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി. സഹോദരിയും ഭർത്താവുമാണ് പിന്നെ വളർത്തിയത്. നല്ല വിദ്യാഭ്യാസം നേടിയെങ്കിലും മെച്ചപ്പെട്ട ജോലിയൊന്നും ലഭിച്ചില്ല. രണ്ട് സഹോദരിമാരെ ഇനിയും വിവാഹം കഴിപ്പിക്കാനുണ്ട്. ബിജു കല്ല്യാണം കഴിച്ചതാകട്ടെ സംസാരശേഷിയില്ലാത്ത യുവതിയെയാണ്.

പ​േക്ഷ ഇതൊന്നുമല്ല ബിജുവിന്റെ പ്രത്യേകത. അത് ബിജുവിന്റെ സ്വരമാണ്. മൾപ്പിട്ടിൾ വോയിസിൽ പാടുന്ന ചുരുക്കം പേരിലൊരാളാണ് ഈ ഗായകൻ. എസ് ജാനകി, ചിത്ര എന്നിവരുടെ ശബ്ദത്തിലൊക്കെ ബിജു പാട്ടുപാടി അത്ഭുതപ്പെടുത്തും.

സോഷ്യൽമീഡിയയിൽ പാട്ട് ഹിറ്റായതോടെ ബിജുവിന്റെ ജീവിതം മാറി. വീടില്ലാത്തതും ദാരിദ്ര്യാവസ്ഥയുമൊക്കെ ലോകമറിഞ്ഞു.

അങ്ങനെ ലഭിച്ച തുക കൊണ്ടാണ് വീട് പണിഞ്ഞത്. ഇനിയും നിരവധി പ്രശ്നങ്ങൾ ഉണ്ട്. ടെലിവിഷൻ ചാനലിലെ കോമഡിഷോയിൽ പങ്കെടുത്ത ശേഷം സ്റ്റേജ് പരിപാടികൾ ചെയ്താണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഭാര്യക്ക് കേൾക്കാനും കഴിയില്ലെങ്കിലും ചുണ്ടനക്കത്തിലൂടെ ബിജുവിന്റെ ഗാനം മനസിലാക്കാനാകും. തയ്യൽജോലി ചെയ്യുകയാണ് ഇവർ.

സുഹൃത്തിന് കിഡ്നി രോഗം ബാധിച്ചപ്പോഴാണ് ബിജു തന്റെ കിഡ്നി ദാനം ചെയ്തത്. മനുഷ്യസ്നേഹത്തിന് തന്നെ മാതൃകയാണ് ഈ യുവാവ്. തന്റെ കഷ്ടതകളെല്ലാം ഒരിക്കൽ മാറുമെന്ന പ്രതീക്ഷയിൽ ശ്രുതിമധുരമായി ഗാനം മൂളി ബിജു കാത്തിരിക്കുന്നു.

Related posts

ഫോറസ്റ്റുകാരുടെ മൂന്നാം മുറ; ഒടിഞ്ഞ വാരിയെല്ലുമായി ഒരു മനുഷ്യൻ

Masteradmin

ലൈഫ് മിഷൻ പദ്ധതിയിലെ വീടുപണിയിൽ പറ്റിക്കപ്പെട്ട വൃദ്ധ നീതി തേടുന്നു …

Masteradmin

വനമേലയിലെ ടെറസ്‌ക്യൂ; ഇതു ശ്രീകുമാറിന്റെ ജീവിതം,വേഷത്തില്‍ ചെഗുവേര

Masteradmin

ഏത് പ്രേതത്തെയും പുകച്ച് ചാടിക്കും ഈ സ്വാമി …

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

ഭർത്താവ് ഉപേക്ഷിച്ച അവളെ അയാൾക്ക് വേണം; ഇപ്പോൾ ഉറക്കമില്ലാത്തത് അയൽവാസികൾക്ക്

Masteradmin

ചേച്ചിയെ നോക്കാൻ അനിയത്തി കല്യാണം കഴിച്ചില്ല; ഒടുവിൽ അവർ ഇരുവരും അനുഭവിക്കുന്ന ദുരിതം ആരുടെയും കണ്ണ് നനയിക്കും.

Masteradmin

ഏത് ആത്മാവും ഈ സ്വാമിയുടെ അടുക്കൽ വരും; മരിച്ചവരെ കുറിച്ച് എല്ലാം ഇവിടെ അറിയാം

Masteradmin

വില കൂടിയ കാർ ബുക്ക് ചെയ്ത ആൾക്ക് പകരം മറ്റൊരു കാർ കൊടുത്തു തട്ടിപ്പ് …

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin