Master News Kerala
Story

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

ഭാര്യയുടെ അവിഹിതത്തില്‍ താറുമാറായി റിജുവിന്റെ ജീവിതം

തിരുവനന്തപുരം കടയ്ക്കാവൂരിലെ റിജുവിന് ജീവിതത്തില്‍ ആകെ ഒരു തകരാറേ ഉണ്ടായിരുന്നുള്ളു. ജന്മനാലുള്ള അന്ധത. കാഴ്ചയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കോടികളുടെ ആസ്തിയുള്ള റിജുവിന്റെ ജീവിതം അടുത്തകാലംവരെ സന്തോഷം നിറഞ്ഞതായിരുന്നു. സുന്ദരിയായ ഭാര്യയും കുട്ടിയും റിജുവിനു ജീവിതത്തില്‍ സന്തോഷം ആവോളം നല്‍കിയിരുന്നു.

പക്ഷേ, വല്ല്യച്ഛന്റെ മകനുമായുള്ള ഭാര്യയുടെ അരുതാത്ത ബന്ധം റിജുവിന്റെ ജീവിതം തന്നെ തകിടം മറിച്ചു.

സംഭവം ഇങ്ങനെ:-സാമ്പത്തികമായി താഴ്ന്ന വലിയ വിദ്യാഭ്യാസമില്ലാത്ത സുചിത്രയുമായുള്ള വിവാഹത്തോടെയാണ് റിജുവിന്റെ ജീവിതത്തില്‍ പുതുവെളിച്ചം നിറയുന്നത്് വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ വളരെ സന്തോഷകരമായിരുന്നു റിജുവിന്റെയും സുചിത്രയുടെയും ജീവിതം. സുചിത്ര കുടുംബത്തില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവളായിരുന്നു. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഇവര്‍ക്ക് ഒരു കുഞ്ഞുജനിച്ചു. ജീവിതത്തില്‍ പുതിയ അര്‍ത്ഥങ്ങളുണ്ടായതായി റിജു കരുതി.

പക്ഷേ, കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചത്. കുഞ്ഞുജനിച്ചതോടെ ഇവരുടെ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുത്തു. ഈ വിഷമതകള്‍ റിജു പങ്കുവച്ചിരുന്നത് വല്ല്യച്ഛന്റെ മകനായ, സ്വന്തം അനുജനായി കരുതിയിരുന്ന നിഖിലുമായിട്ടായിരുന്നു. നിഖില്‍ റിജുവിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. എന്തുകാര്യത്തിനും സഹായി. സുചിത്രയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പോലും നിഖിലുമായി റിജു പങ്കുവച്ചിരുന്നു.

ഈ സാഹചര്യം മുതലെടുത്ത നിഖില്‍ സുചിത്രയുടെ മനസിലേക്കു കയറി. സുന്ദരനും അരോഗദൃഡഗാത്രനുമായ നിഖില്‍ പതിയെ സുചിത്രയുടെ കാമുകനും റിജുവിന്റെ ജീവിതത്തിലെ വില്ലനുമായി മാറി. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാഴ്ച്ചയുടെ പരിമിതിമൂലം റിജു തുടക്കത്തില്‍ അറിഞ്ഞിരുന്നില്ല്. റിജുവിന്റെ പരിമിതി ഇരുവരും പരമാവധി മുതലെടുത്തു. പലരും പറഞ്ഞെങ്കിലും തുടക്കത്തില്‍ റിജു ഒന്നും വിശ്വസിച്ചില്ല. പറച്ചില്‍ കൂടിവന്നപ്പോര്‍ റിജു ഇരുവരുമായി സംസാരിച്ചു. അതുവരെ നടന്നതൊക്കെ ക്ഷമിക്കാനും റിജു തയാറായി. അങ്ങനെ എന്തെങ്കിലും ബന്ധം ഉണ്ടെങ്കില്‍ അത് ഉപേക്ഷിച്ചാല്‍ എല്ലാം മറക്കാന്‍ താന്‍ തയാറാണെന്നും റിജു സുചിത്രയോടു പറഞ്ഞു. പക്ഷേ അപ്പോഴേക്കും സുചിത്രയ്ക്കു നിഖിലിനെ പിരിയാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരുന്നു.

പിടിക്കപ്പെട്ടതോടെ റിജു തന്നെയും കുട്ടിയെയും മര്‍ദ്ദിക്കുന്നെന്നാരോപിച്ച് സുചിത്ര റിജുവിനെ ഉപേക്ഷിച്ചു. റിജു തന്നെയും കുട്ടിയെയും നിരന്തരം ഉപദ്രിവിച്ചിരുന്നു എന്നു സാമൂഹികമാധ്യമങ്ങളില്‍കൂടി സുചിത്ര പ്രചരിപ്പിക്കുകയും ചെയ്തു. നിഖില്‍ ആദ്യം വിവാഹം കഴിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് സുചിത്ര നിഖിലുമായി അടുപ്പം സ്ഥാപിച്ചത്്. ഇപ്പോള്‍ തികച്ചും ഏകനായ റിജു സ്വന്തം കുഞ്ഞിനെ തിരികെക്കിട്ടാനുള്ള ശ്രമത്തിലാണ്.  

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

Masteradmin

കാട്ടിലെ പന്നി; രാധയുടെ മുത്തു

Masteradmin

നായ്ക്കൾക്ക് ഇവിടെ ദൈവത്തിന്റെ സ്ഥാനം; ഞെട്ടിക്കും ഈ നാട്

Masteradmin

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin

അച്ഛനും മക്കളും കൂടി ദൈവമാക്കി; പിന്നെ യുവതി കാണിച്ചത് …

Masteradmin

അറുപതാം വയസ്സിൽ ഏക മകൻ മരിച്ചു; പിന്നെ ആ അമ്മ ചെയ്തത് ലോകത്തിന് തന്നെ മാതൃക…

Masteradmin

മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ

Masteradmin

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

വളി വിട്ടാൽ അടി; കപ്പ കപ്പം കൊടുത്തില്ലെങ്കിൽ കള്ളക്കേസ്; ഇത് താൻടാ കേരള പൊലീസ് …

Masteradmin