Master News Kerala
News

ആരും ചെയ്യാൻ മടിക്കുന്ന ആ ജോലിക്ക് ജോയി ഇറങ്ങിയത് എന്തിന്?

തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ച വാർത്ത കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. കൊട്ടിഘോഷിക്കുന്ന കേരള വികസന മോഡലിന് കനത്ത പ്രഹരം ആയിരുന്നു ആ മരണം. എല്ലാ പുറംപൂച്ചുകളും തുറന്നുകാട്ടുന്നതായിരുന്നു രണ്ടുദിവസം നീണ്ട രക്ഷാപ്രവർത്തനം. തലസ്ഥാന നഗരത്തിലെ മുഴുവൻ വിഴുപ്പും പേറി ഒഴുകുന്ന ദുർഗന്ധവാഹിനിയായ തോട്ടിൽ ആ മനുഷ്യൻ ശുചീകരണത്തിന് ഇറങ്ങിയത് എന്തിനാണ്? 

എന്തു പണിയും ചെയ്യുന്നവനായിരുന്നു ജോയി. മറ്റാരും ആശ്രയമില്ലാത്ത അമ്മയെ പട്ടിണിയില്ലാതെ നോക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു അതിനു പിന്നിൽ. ആര് ഏത് ജോലിക്ക് വിളിച്ചാലും ജോയി പോകും. പണം കിട്ടുമല്ലോ എന്നാണ് അമ്മയോട് പറയുക. നമ്മൾക്ക് കഴിയേണ്ടേ. മൂന്ന് തവണ കാലിന് ഒടിവുണ്ടായ അമ്മയ്ക്ക് ഏറെ രോഗങ്ങളുമുണ്ട്. എല്ലാം നോക്കുന്നത് ജോയിയാണ്. 

അയാൾ അങ്ങനെ ജോലിക്ക് എത്തിയതാണ്.  കാൽവഴുതി ആ തോട്ടിലേക്ക് വീഴുമ്പോൾ അത് മരണ കുഴിയാകും എന്ന് ജോയി ഓർത്തു കാണില്ല. കുമിഞ്ഞുകൂടിയ മാലിന്യങ്ങൾക്ക് അടിയിൽപ്പെട്ട അയാൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഏതാണ്ട് ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം പിന്നീട് കണ്ടെടുത്തത്.

തലസ്ഥാന നഗരത്തിലെ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ലോകത്തിനു മുമ്പിൽ കാട്ടിക്കൊടുക്കാൻ ജോയിയുടെ മരണം വേണ്ടിവന്നു.

ജോയിക്കും കുടുംബത്തിനും ഒക്കെ ഇനി ആരാണ് തുണ. സർക്കാരും കോർപ്പറേഷനും ഒക്കെ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കൃത്യസമയത്ത് ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഇവരുടെ അതിജീവനം സാധ്യമാക്കുകയും വേണം. അല്ലാത്തപക്ഷം അത് ജോയിയോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.

Related posts

കയ്യിൽ കിട്ടിയതും എടുത്ത് കാമുകനൊപ്പം കടന്നതെന്നു കരുതി: എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് …

Masteradmin

ദുരിതം പലവിധം; അമ്മമൂലം കോഴിക്കൂട്ടില്‍ ഒരു കുടുംബം

Masteradmin

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗണേശൻ രേവതിയുടെ കഴുത്തറുത്തത് എന്തിന്?

Masteradmin

ഇപ്പോഴത്തെ നടന്മാർക്ക് എല്ലാം വേണ്ടത് ബ്രാൻഡഡ് ഡ്രസ്സുകൾ

Masteradmin

അത്ഭുതപ്പെടുത്തും ഈ സ്വമി; ഏതുപ്രേതത്തെയും ഉടുക്കുകൊട്ടിയകറ്റും

Masteradmin

സംഗീത ലോകത്ത് വിസ്മയമായി അജി മാസ്റ്റർ

Masteradmin

രോഗം മാറ്റും എന്നു പറഞ്ഞു വന്ന പാസ്റ്റർ ആ സ്ത്രീയോട് ചെയ്തത് കൊടും ചതി

Masteradmin

കുളത്തൂപ്പുഴയിലെ വൻ തട്ടിപ്പ് … സുമിതയാണോ രമ്യയാണോ യഥാർത്ഥ പ്രതി? അതോ ഇരുവരും നാടകം കളിക്കുകയാണോ?

Masteradmin

ആത്മാവുമായി സംസാരിക്കുന്ന ഉസ്താദ്

Masteradmin

‘കൈക്കുഴ തെറ്റിയ കുട്ടിക്ക് അനസ്തേഷ്യ നല്‍കി കൊന്നു എന്ന് ബന്ധുക്കളുടെ ആരോപണം .

Masteradmin

ജഗതിക്ക് പണി കൊടുത്തു, സുരേഷ് ഗോപിയെ ജയിപ്പിച്ചു, എല്ലാം താനാണെന്ന് സ്വാമി…

Masteradmin

പൊതുപ്രവർത്തകൻ ആയിട്ടും സജി ആ ക്രൂരത കാട്ടിയത് എന്തിന്?

Masteradmin