Master News Kerala
Cinema

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

ചെറിയ വേഷങ്ങളിലുടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കലാഭവന്‍ ഹനീഫ. അകാലത്തില്‍ മലയാള സിനിമയ്ക്കു നഷ്ടമായ കലാഭവന്‍ ഹനീഫ സ്‌ഹേനനിധിയായ അച്ഛനും സഹോദരനുമായിരുന്നു. കലാഭവന്‍ ഹനീഫയെ മക്കളും സഹോദരങ്ങളും ഓര്‍ക്കുന്നു.

അച്ഛനെക്കുറിച്ച് മകന്‍ ഷാരുഖിന് തികഞ്ഞ അഭിമാനം മാത്രം. നടനെന്ന നിലയില്‍ ചെറിയവേഷഷമാണു ചെയ്യുന്നതെങ്കിലും വ്യത്യസ്തത വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പാണ്ടിപ്പടയിലെ തമിഴനായിട്ടുള്ള വേഷത്തിന് ഹനീഫ് സ്വയം ഒരുങ്ങുകയായിരുന്നു. മീശ കട്ട് ചെയ്തു, പല്ല് കറപ്പിച്ചു, ശരിക്കുമൊരു തമിഴന്‍ അണ്ണന്‍ റോളായി. എന്നിട്ട് നേരെ ചെന്നത് ദിലീപിന്റെ മുന്നിലാണ്. ഹനീഫിന്റെ വേഷപ്പകര്‍ച്ചയില്‍ ദിലീപ് പോലും അമ്പരന്നുപോയി.

അതേപോലെയാണ് തുറുപ്പുഗുലാനിലെ മദ്യപാനിയുടെ റോള്‍. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പുന്നൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹനീഫിന്റെ ചെറുപ്പകാലത്ത് കൊച്ചിയിലെ ഒരു ‘പാമ്പിനെ’ അനുകരിച്ചുകൊണ്ടായിരുന്നു. മമ്മുട്ടിയോടും ജോണി ആന്റണിയോടും ഇക്കാര്യം പറഞ്ഞിട്ടാണ് ഹനീഫ് അഭിനയിച്ചതെന്നു മകന്‍.

ഹനീഫയുടെ മരണത്തിനു ശേഷവും സിനിമാതാരങ്ങള്‍ ബന്ധം നിലനിര്‍ത്താറുണ്ട്. സിനിമയില്‍ നിന്നു കാര്യമായി സമ്പാദിക്കാത്ത ഹനീഫ് മക്കള്‍ക്കു നല്‍കിയ ഉപദേശം ‘നിങ്ങള്‍ അധ്വാനിച്ചു ജീവിക്കൂ നിങ്ങള്‍ക്കുള്ളതു ദൈവം തരും’ എന്നാതായിരുന്നു. കൊച്ചിന്‍ ഹനീഫയുമായും സൈനുദ്ദീനുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

രോഗബാധിതനായി ആശുപത്രിയിലേക്കു പോകുമ്പോള്‍ മകനോടും സഹോദരങ്ങളോടും പറഞ്ഞത് എന്തെങ്കിലും സംഭവിച്ചാല്‍ മമ്മൂട്ടിയെയും ദിലീപിനെയും അറിയിക്കണമെന്നാണ്. അതോടൊപ്പം മരണാനന്തരക്രിയകള്‍ എങ്ങനെയായിരിക്കണമെന്നും മരിച്ചുകഴിഞ്ഞാല്‍ കുളിപ്പിക്കേണ്ടതാരാണെന്നും മരണാനന്തരക്രിയകള്‍ക്കു മറ്റുള്ളവരില്‍നിന്ന് പണം വാങ്ങരുതെന്നും നിര്‍ദേശിച്ചാണ് അദ്ദേഹം കടന്നുപോയതെന്ന് സഹോദരങ്ങള്‍ പറയുന്നു. ഹനീഫയുടെ മരണവിവരം അറിയിച്ചപ്പോള്‍ മമ്മൂട്ടിയും ദിലീപും ഉടന്‍ സ്ഥലത്തെത്തി.

മകന്‍ ചില ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. നാട്ടുകാരുടെ ഇടയില്‍ വളരെ സാധാരണക്കാരനായ ഒരാളായി ജീവിച്ച ഹനീഫ് മക്കള്‍ക്കും സഹോദരങ്ങള്‍ക്കും പ്രതിസന്ധികളില്‍ തണലായിരുന്നു.

Related posts

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin