ദേവികയുടെയും ഗോപീകൃഷ്ണന്റെയും വിവാഹം ഏറെ ആർഭാടകമായിരുന്നു. ആരു കണ്ടാലും ഒന്ന് നോക്കുന്ന സുന്ദരനും സുന്ദരിയും. എല്ലാംകൊണ്ടും അനുയോജ്യമായ ബന്ധം എന്ന് എല്ലാവരും പറഞ്ഞു. അതുകൊണ്ടുതന്നെ ദേവികയുടെ വീട്ടുകാർ വിവാഹത്തിന് ഒരു കുറവും വരുത്തിയില്ല. സെന്റിന് 12 ലക്ഷം രൂപ വിലവരുന്ന 35.5 സെൻറ് സ്ഥലവും അവർ മകൾക്ക് കൊടുത്തു. ഏതാണ്ട് നാല് കോടിയിലധികം രൂപ വില വരുന്ന ഭൂമി.കല്യാണം കഴിഞ്ഞ് ആദ്യമൊക്കെ ഗോപീകൃഷ്ണൻ ഭാര്യയോട് വലിയ സ്നേഹത്തിലാണ് പെരുമാറിയത്.
പിന്നെ പിന്നെ കോടികളുടെ സ്വത്തുണ്ടെന്ന അഹങ്കാരം അവൻറെ തലയ്ക്കു പിടിച്ചു.അവന്റെ സ്വഭാവം പൊടുന്നനെ മാറുകയായിരുന്നു. കുറച്ചുകൂടി ബോൾഡ് ആവണമെന്ന സ്വന്തം അമ്മയുടെയും മറ്റും വാക്കുകൾ കൂടിയായപ്പോൾ ഗോപീകൃഷ്ണൻ ഭാര്യയോടുള്ള പെരുമാറ്റ രീതി പൂർണ്ണമായി മാറ്റി. എപ്പോഴും അവഗണനയും പരിഹാസവും വീട്ടുകാരെ കുത്തിയുള്ള സംസാരവും ഒക്കെയായി. ഒടുവിൽ സഹിക്കവയ്യാതെ ദേവിക ഒരു തീരുമാനം എടുത്തു. ഇനി ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ല. ഒരു മുഴം കയറിൽ അവൾ ജീവനോടുക്കിയപ്പോൾ അവളുടെ ഉദരത്തിൽ ഒരു കുഞ്ഞും വളരുന്നുണ്ടായിരുന്നു.
ആ കുരുന്നിനെ കൂടിയാണ് അവൾ ഈ ലോകത്ത് നിന്ന് കൊണ്ടുപോയത്.പക്ഷേ ദേവിക ആത്മഹത്യ ചെയ്തതാണെന്ന് അവളുടെ വീട്ടുകാർ വിശ്വസിക്കുന്നില്ല. അവളെ കൊന്ന് കെട്ടിത്തൂക്കിയതാകും എന്ന സംശയമാണ് ഇവർ പങ്കുവയ്ക്കുന്നത്. മരിക്കുന്നതിന് കുറച്ചു സമയം മുമ്പ് ദേവിക അച്ഛനെ വിളിച്ചിരുന്നു.ഗോപീകൃഷ്ണൻ വീട്ടിലെത്തിയിട്ടുണ്ടെന്നും അവിടെ ചില പ്രശ്നങ്ങൾ ഉണ്ടെന്നും അവൾ സൂചിപ്പിച്ചു. പിന്നെ അവർ കേൾക്കുന്നത് മകളുടെ മരണവാർത്തയാണ്.
തുടക്കം മുതൽ ഏറെ നിഗൂഢതകൾ നിറഞ്ഞ സ്ഥലമായിരുന്നു ഗോപി കൃഷ്ണന്റെ വീട് എന്ന് ദേവികയുടെ അമ്മയും പറയുന്നു. വിവാഹം കഴിഞ്ഞാൽ ചെറുക്കൻ ഒരു ദിവസം പോലും വധുവിന്റെ വീട്ടിൽ നിൽക്കില്ല എന്ന് അവർ ആദ്യമേ പറഞ്ഞു. അത് അവർക്ക് നാണക്കേടാണത്രെ. അച്ഛൻറെ മൂത്ത സഹോദരനെ വീട്ടിൽ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. അയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്നും ലഹരിമരുന്നിന് അടിമയാണെന്നും മറ്റുമാണ് പറയുന്നത്. അമ്മൂമ്മയുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ. അവരെയും വേണ്ട രീതിയിൽ സംരക്ഷിക്കാതെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. അങ്ങനെയൊരു അന്തരീക്ഷത്തിൽ ഉള്ള വീടാകുമ്പോൾ തീർച്ചയായും ദേവികയുടെ വീട്ടുകാർ പറയുന്നതിൽ കഴമ്പ് ഉണ്ടാകാതിരിക്കില്ല. എന്തായാലും ദേവികയുടെ മരണത്തിന് കാരണം പോലീസ് കണ്ടെത്തണം. അവളെ കൊന്നതാണെങ്കിലും അതല്ല, മരണത്തിലേക്ക് തള്ളിവിട്ടത് ആണെങ്കിലും പ്രതികൾ ശിക്ഷ അനുഭവിക്കണം. അതിനായി നിയമപാലകർ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതാം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ