Master News Kerala
Uncategorized

ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍

വില്ലന്‍ വേഷങ്ങളിലൂടെ നമ്മുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് കിരണ്‍ രാജ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂപ്പര്‍സ്റ്റാറുകളുടേതുള്‍പ്പെടെ സിനിമകളില്‍ അഭിനയിക്കാന്‍ കിരണിനു കഴിഞ്ഞു. അഭിനയജീവിതത്തിലെ വിവിധ അനുഭവങ്ങള്‍ കിരണ്‍ പങ്കുവയ്ക്കുന്നു.

ലുക്കിലൊന്നും കാര്യമില്ല

സിനിമാ അഭിനയത്തില്‍ ലുക്കിലൊന്നും ഒരു കാര്യവുമില്ലെന്നാണ് കിരണിന്റെ അഭിപ്രായം. കഴിവുള്ള നടന്‍മാരാണെങ്കില്‍ ലുക്കൊന്നും ഒരു പ്രശ്‌നമേയല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒക്കെ ഒപ്പം 20 പടങ്ങളില്‍ വീതമെങ്കിലും അഭിനയിക്കാന്‍ കിരണിനു കഴിഞ്ഞിട്ടുണ്ട്.  20 വര്‍ഷംകൊണ്ട് ആകെ 107 പടങ്ങളില്‍ അഭിനയിച്ചു. ഈ അഭിനയത്തിനു ഫലവുണ്ടായി. ഒരു സ്വകാര്യ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. മറ്റൊരു സര്‍വ്വകലാശാല നല്ല നടനുള്ള അവാര്‍ഡ് നല്‍കി. ‘നല്ല സ്‌ക്രീന്‍ പ്രസന്‍സാണെന്നാണ് സംവിധായകര്‍ പറയുന്നത്.’ ചിരിച്ചുകൊണ്ട് കിരണ്‍ പറയുന്നു. മുടിയില്‍ നിറം അടിച്ചിരിക്കുന്നത് കണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍

അഭിനയിക്കുന്ന െലാക്കേഷനുകളില്‍ മമ്മൂട്ടിക്ക് ഒരു രീതിയുണ്ട്. ഒരു ദിവസം മട്ടന്‍ ബിരിയാണി വിളമ്പും. മമ്മൂട്ടിതന്നെ വളിമ്പിക്കൊടുക്കുകയും ചെയ്യും. അണ്ണന്‍ തമ്പിയുടെ ലൊക്കേഷനില്‍ കിരണിന് ബിരയാണി കിട്ടിയില്ല. ‘മമ്മുക്ക ഇത്തവണ ബിരിയാണിയില്ലെ’ എന്നു കിരണ്‍. ‘കഴിഞ്ഞു, നീ വൈകിയല്ലെവന്നെ..’ എന്നു മമ്മൂട്ടി. എന്നാല്‍ പിറ്റേന്ന് ബിരിയാണി വരുത്തിച്ച് സ്വന്തം കാരവാനിലിരുന്ന് മമ്മൂട്ടിക്കൊപ്പം കിരണിന് ബിരിയാണി കഴിക്കാന്‍ അവസരമൊരുക്കി. മമ്മൂട്ടി ഒരു ജാഡയുമില്ലാത്ത പാവം മനുഷ്യനാണെന്നാണ് കിരണിന്റെ അഭിപ്രായം. പ്രായം കൂടുംതോറും മമ്മൂട്ടി സിംപിളായി മാറുന്നു. ലാലേട്ടനും അടിപൊളിയാണ്. ടൈഗറിന്റെ ക്ലൈമാക്‌സ് സീനില്‍ വില്ലനായ കിരണിന്റെ തലയ്ക്കു തോക്കുചൂണ്ടിക്കൊണ്ട് സുരേഷ് ഗോപി തമാശായായി പറഞ്ഞു. ”പെട്രോളൊണ്ടോ..ഇവന്റെ തലമുടി കത്തിച്ചേക്കാ”മെന്ന്. ടൈഗറിലെ രാജന്‍ പി. ദേവിനൊപ്പമുള്ള അഭിനയനിമിഷങ്ങളും കിരണിനു മറക്കാന്‍ കഴിയാത്തതാണ്.

സിനിമയില്‍ സ്്ഥിരം ഡോണ്‍വേഷങ്ങള്‍ കണ്ട് അങ്ങു ചെയ്യുമായിരുന്നു. പിന്നെ അങ്ങ് ടെന്‍ഷനായി. ടൈഗറിലഭിനയിക്കുമ്പോള്‍ നിരവധി ടേക്കുകള്‍ വേണ്ടി വന്നു. അതിനു കാരണം സംവിധായസഹായികള്‍ പേടിപ്പിച്ചതായിരുന്നു. ”ഡയലോഗ് തെറ്റിച്ചാല്‍ ഷാജി സാറ് ചീത്തവിളിക്കും’ എന്നവര്‍ പറഞ്ഞതോടെ കിരണിന്റെ താളം തെറ്റി. ടേക്കുകള്‍ ഒരുപാടു പോയി. അതോടെ ഷാജി കൈലാസ് കിരണിനെ വിളിച്ചു സംസാരിച്ചു. ‘ഞാന്‍ നിന്നെ ഒന്നും പറഞ്ഞില്ലല്ലൊ. നിനക്കു പറ്റുന്നപോലെ ചെയ്താല്‍ മതി’ എന്നു പറഞ്ഞു. അതോ െഒ.കെയായി.

Related posts

ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…

Masteradmin

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസിനു പിന്നില്‍

Masteradmin

സ്വർഗ്ഗത്തിലെ കനി കൊല്ലം ചിതറയിൽ സുലഭം…

Masteradmin

നിവിൻ പോളി എന്നെ ഏറെ വലച്ചു; തുറന്നടിച്ച് ഒരു നിർമ്മാതാവ്

Masteradmin